പന്തളം ∙ഹൃദ്രോഗത്തിനുള്ള ചികിത്സയ്ക്കിടയിലും 81ാം വയസ്സിൽ കൃഷിയിടത്തിൽ സജീവമാണ് കുരമ്പാല തെക്ക് മുകളയ്യത്ത് വീട്ടിൽ പരമേശ്വരക്കുറുപ്പ്. ചികിത്സയുടെ ഭാഗമായി 2 വർഷം മുൻപ് പേസ്മേക്കർ ഘടിപ്പിച്ചിരുന്നു.വിശ്രമിക്കണമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും 16ാം വയസ്സിൽ തുടങ്ങിയ കാർഷികവൃത്തി ഉപേക്ഷിക്കാൻ അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം ∙ഹൃദ്രോഗത്തിനുള്ള ചികിത്സയ്ക്കിടയിലും 81ാം വയസ്സിൽ കൃഷിയിടത്തിൽ സജീവമാണ് കുരമ്പാല തെക്ക് മുകളയ്യത്ത് വീട്ടിൽ പരമേശ്വരക്കുറുപ്പ്. ചികിത്സയുടെ ഭാഗമായി 2 വർഷം മുൻപ് പേസ്മേക്കർ ഘടിപ്പിച്ചിരുന്നു. വിശ്രമിക്കണമെന്നു നിർദേശമുണ്ടായിരുന്നെങ്കിലും 16ാം വയസ്സിൽ തുടങ്ങിയ കാർഷികവൃത്തി ഉപേക്ഷിക്കാൻ അദ്ദേഹം തയാറായിരുന്നില്ല. പകലന്തിയോളം പാടത്ത് ചെലവഴിക്കുന്നതാണ് ഇപ്പോഴും പതിവ്. ഭാര്യ ദേവകിയമ്മ മുൻപ് സഹായത്തിനൊപ്പമുണ്ടായിരുന്നു. നട്ടെല്ലിന് തേയ്മാനമുള്ളതിനാൽ അവർ ഇപ്പോൾ വിശ്രമത്തിലാണ്. പാടത്ത് കൃഷി ചെയ്യാൻ പറ്റുന്നത്ര കാലം വരെയും കൃഷി ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

വീടിനോട് ചേർന്നു തന്നെയുള്ള പെരുമ്പാലൂർ ഏലായാണ് കൃഷിയിടം. വാഴ, കപ്പ, ചേമ്പ്, ചേന അടക്കം കൃഷി ചെയ്യുന്നുണ്ട്. കഠിനാധ്വാനത്തിലൂടെ ചെയ്യുന്ന കാർഷികവിളകൾ പന്നിക്കൂട്ടം നശിപ്പിക്കുന്നതാണ് വലിയ സങ്കടമെന്ന് പരമേശ്വരക്കുറുപ്പ് പറയുന്നു. അൻപതിനായിരത്തോളം രൂപ മുടക്കി സോളർ വേലി സ്ഥാപിച്ചതോടെ അൽപം ശല്യം കുറവുണ്ട്. കാർഷികവിളകൾ വിറ്റുലഭിക്കുന്ന പണം മാത്രമായിരുന്നു ഏക വരുമാനമാർഗം. മക്കളുടെ പഠനവും ജോലിയുമെല്ലാം സാധ്യമായതും കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടാണെന്നും അദ്ദേഹം പറയുന്നു. 

ADVERTISEMENT

രാഷ്ട്രീയത്തിലും പെരുമ്പാലൂർ ദേവീക്ഷേത്രത്തിന്റെ ഭാരവാഹിത്വത്തിലും ദീർഘകാലമുണ്ടായിരുന്നു. പ്രായം കൂടി ആരോഗ്യ സ്ഥിതിയിലെ മാറ്റവും കൂടി കണ്ടറിഞ്ഞതോടെ കൃഷിയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചെന്നും പരമേശ്വരക്കുറുപ്പ് പറയുന്നു. പന്നിശല്യം, കാലാവസ്ഥ വ്യതിയാനം അടക്കമുള്ള കാരണങ്ങളാൽ കർഷകർക്കുണ്ടാകുന്ന വിളനാശത്തിന് നഷ്ടപരിഹാരം ഉറപ്പാക്കാൻ അടിയന്തര നടപടി വേണ്ടതാണെന്നും അദ്ദേഹം പറയുന്നു. റിട്ട. അധ്യാപകൻ പി.ഗോപിനാഥക്കുറുപ്പ്, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.രവികുമാർ, മണിയമ്മ എന്നിവരാണ് മക്കൾ.

സന്തോഷകരമാകട്ടെ ജീവിത സായാഹ്നം.
കണക്കുകൾ പ്രകാരം കേരളത്തിലെ ജനസംഖ്യയിൽ 49 ലക്ഷം പേർ 60 വയസ്സ് കഴി‍ഞ്ഞവരാണ്. ജീവിതത്തിന്റെ നല്ലകാലം കുടുംബത്തിനും സമൂഹത്തിനുമായി മാറ്റിവച്ച മുതിർന്ന പൗരന്മാരെ ഓർമിക്കാനും അവരുടെ സുസ്ഥിതിക്കായി പ്രവർത്തിക്കുന്നതിനുമുള്ള ദിനമാണ് ലോക വയോജന ദിനം. വാർധക്യകാലം എങ്ങനെ കൂടുതൽ സജീവമാക്കാം എന്നതിന് ചില ടിപ്സ്:

ADVERTISEMENT

ശരീരത്തിന്റെ സുസ്ഥിതി വളരെ അത്യാവശ്യമാണ്. ജീവിതക്രമത്തിൽ മാറ്റങ്ങൾ വരുത്തി, ഭക്ഷണം ക്രമീകരിച്ച്, ആവശ്യത്തിന് വ്യായാമം ചെയ്ത്, നല്ല ഉറക്കവും രോഗപ്രതിരോധ ശേഷിയും ഉറപ്പാക്കണം. ശരീരത്തിന്റെ സുസ്ഥിതിക്കൊപ്പം മാനസികമായ സുസ്ഥിതിയും പ്രാധാന്യമർഹിക്കുന്നു. ഉത്കണ്ഠയും നിരാശയും ജീവിതത്തിന്റെ പടികടന്നു വരാതിരിക്കാൻ ശ്രദ്ധിക്കണം. മനസ്സിനെ ദുർബലപ്പെടുത്തുന്ന ചിന്തകൾ ഒഴിവാക്കാം. ചിരിക്കാനും സന്തോഷിക്കാനുമുള്ള നല്ല അവസരങ്ങൾ ഉണ്ടാക്കി ഉപയോഗിക്കണം. അതോടൊപ്പം ആത്മീയമായ സുസ്ഥിതിക്കായി പ്രാർഥനയും ധ്യാനങ്ങളും നല്ലതാണ്. 

സാമൂഹികമായ സുസ്ഥിതി നിലനിർത്തുന്നതിലൂടെ നല്ല ബന്ധങ്ങൾ വളർത്താം. പ്രത്യേകിച്ച് യുവതലമുറയുമായി ആശയസംവേദനം നടത്താൻ ശ്രമിക്കണം. അടുത്ത തലമുറയ്ക്കായി കരുതിവച്ചിരിക്കുന്ന ആസ്തിവകകൾ കൃത്യമായി അവർക്കായി എഴുതി നൽകുന്നതും നല്ലതാണ്.വിവര സാങ്കേതിക വിദ്യകളിൽ പരിജ്ഞാനം നേടാനുള്ള അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. ഓൺലൈൻ ഇടപാടുകളും മറ്റും നടത്താൻ സ്വയംപര്യാപ്തത നേടുന്നതും നല്ലതാണ്. 

English Summary:

This article highlights the inspiring story of Parameswarakurup, an 81-year-old farmer from Kerala who continues to work despite his age and health challenges. It emphasizes the importance of active aging, providing tips on physical, mental, and social well-being for seniors.