നീരേറ്റുപുറം ∙കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ ജലമേളയിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ മേൽപാടം ചുണ്ടന് വിജയകിരീടം. സാം വേങ്ങൽ ക്യാപ്റ്റനായ അമിച്ചകരി ബോട്ട് ക്ലബ്ബാണ് മേൽപാടം ചുണ്ടനെ ഒന്നാമതെത്തിച്ചത്. പായിപ്പാടൻ ചുണ്ടൻ രണ്ടാമതും ജവാഹർ തായങ്കരി മൂന്നാമതും ഫിനിഷ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീരേറ്റുപുറം ∙കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടിയുള്ള ഉത്രാടം തിരുനാൾ ജലമേളയിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ മേൽപാടം ചുണ്ടന് വിജയകിരീടം. സാം വേങ്ങൽ ക്യാപ്റ്റനായ അമിച്ചകരി ബോട്ട് ക്ലബ്ബാണ് മേൽപാടം ചുണ്ടനെ ഒന്നാമതെത്തിച്ചത്. പായിപ്പാടൻ ചുണ്ടൻ രണ്ടാമതും ജവാഹർ തായങ്കരി മൂന്നാമതും ഫിനിഷ് ചെയ്തു. നിതിൻ ജോസഫ് ക്യാപ്റ്റനായ പായിപ്പാട് ബോട്ട് ക്ലബ്ബാണു പായിപ്പാടൻ ചുണ്ടൻ തുഴഞ്ഞത്. 

തായങ്കരി ബോട്ട് ക്ലബ് തുഴഞ്ഞ ജവാഹർ തായങ്കരിയുടെ ക്യാപ്റ്റൻ ജോസഫ് മുളന്താനമാണ്. ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ആനാരി ഒന്നാമതും സെന്റ് ജോർജ് രണ്ടാമതും എത്തി. എ ഗ്രേഡ് വെപ്പു വള്ളങ്ങളുടെ ഫൈനലിൽ കോട്ടപ്പറമ്പൻ ഒന്നാം സ്ഥാനവും പുന്നത്ര വെങ്ങാഴി രണ്ടാമതും എത്തി. ലൗലി സാബു ക്യാപ്റ്റൻ ആയി മുട്ടാർ പ്രണവം വനിത ബോട്ട് ക്ലബ് തുഴഞ്ഞ തെക്കെനോടി വിഭാഗത്തിലെ കാട്ടിൽതെക്ക് വള്ളം കാണികൾക്ക് കൗതുകം പകർന്നു.

ADVERTISEMENT

ജലമേള ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഒരുമയുടെ ഗരിമയാണ് വള്ളംകളിയെ ജനപ്രിയമാക്കുന്നതെന്നും കേരള ചരിത്രത്തിൽ നിർണായകമായ സ്വാധീനം ചെലുത്തിയ കെ.സി.മാമ്മൻ മാപ്പിളയുടെ സ്മരണാർഥം തുടങ്ങിയ ജലമേള ഇന്നു ജനകീയ ഉത്സവമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വർക്കിങ് പ്രസിഡന്റ് വിക്ടർ ടി.തോമസ് അധ്യക്ഷത വഹിച്ചു. നടി സോണിയ മൽഹാർ ജലമേളയ്ക്കു കൊടി വീശി.

ഡൽഹി പാഞ്ചജന്യം ഭാരതം ചെയർമാൻ ആർ.ആർ.നായർ സല്യൂട്ട് സ്വീകരിച്ചു. 
കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ ആർ.സനൽകുമാർ, പാഞ്ചജന്യം ഭാരതം വൈസ് ചെയർമാൻ എം.കെ.ശശിയപ്പൻ, സംസ്ഥാന പ്രസിഡന്റ് ശ്രീകുമാർ ഇരുപ്പക്കാട്ട്, ന്യൂയോർക്ക് വേൾഡ് മലയാളി കൗൺസിൽ ട്രഷറർ വിജി വേങ്ങൽ, കേരള ക്ഷേത്ര സമന്വയ സമിതി വർക്കിങ് പ്രസിഡന്റ് കുടശ്ശനാട് മുരളി, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ്, അംഗം ചന്ദ്രു എസ്.കുമാർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ ഏബ്രഹാം, അംഗം അരുന്ധതി അശോക്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, ജില്ലാ പഞ്ചായത്തംഗം മായ അനിൽകുമാർ, തലവടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, എടത്വ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജി.ജയചന്ദ്രൻ, തിരുവല്ല നഗരസഭാംഗം ശ്രീനിവാസ് പുറയാറ്റ്, മുട്ടാർ പഞ്ചായത്തംഗം ജോസ് മാമ്മൂടൻ, നെടുമ്പ്രം പഞ്ചായത്തംഗം ഗ്രേസി അലക്സാണ്ടർ, പമ്പ ബോട്ട് റേസ് ക്ലബ് വൈസ് പ്രസിഡന്റുമാരായ പി.രാജശേഖരൻ, അനിൽ സി.ഉഷസ്, നീതു ജോർജ്, സെക്രട്ടറി പുന്നൂസ് ജോസഫ്, ഉമ്മൻ മാത്യു, ജോൺസൺ വി.ഇടിക്കുള, ഷിബു തോമസ്, സന്തോഷ് ചാത്തങ്കരി, സജി കൂടാരത്തിൽ, ജയ്സപ്പൻ മത്തായി, പി.സി.രാജു, റെജി വേങ്ങൽ, സനിൽ കെ. ഡേവിഡ്, ഗോകുൽ ചക്കുളത്തുകാവ്, ബിജു പത്തിൽ, എം.ജി.ഓമനക്കുട്ടൻ, അഞ്ചു ജോൺ കോച്ചേരി, കെ.സി.സന്തോഷ്, ഷിബു വി.വർക്കി, ബിനു ജോർജ്, മനോജ് മണക്കളത്തിൽ എന്നിവർ പ്രസംഗിച്ചു.

English Summary:

The Melpadam Chundan, rowed by the Amichakari Boat Club, emerged victorious at the Uthradam Thirunal Boat Race for the K.C. Mammen Mappilai Trophy in Neerettupuram. Payippadan Chundan and Jawahar Thayankari secured second and third place respectively. The event, inaugurated online by Goa Governor P.S. Sreedharan Pillai, witnessed exciting competition across various boat categories and attracted a large crowd.