ഇന്ന് ഗാന്ധിജയന്തി: മരം മുറിക്കലിനിടെ തകർന്ന ഗാന്ധി പ്രതിമ പുനസ്ഥാപിക്കാതെ അധികൃതർ
വടക്കടത്ത്കാവ് ∙ഗാന്ധിജിയുടെ പാദസ്പർശംകൊണ്ട് ധന്യമായ മണ്ണിൽ ഗാന്ധിജിക്ക് നിത്യ സ്മരണയേകി സ്ഥാപിച്ച പ്രതിമ തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും പുനസ്ഥാപിച്ചില്ല. വടക്കടത്തുകാവ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്ത് ആൽമരച്ചുവട്ടിൽ സ്ഥാപിച്ച പ്രതിമയാണ് തകർന്നത്. കഴിഞ്ഞ ജൂൺ 2 ന് മരം

വടക്കടത്ത്കാവ് ∙ഗാന്ധിജിയുടെ പാദസ്പർശംകൊണ്ട് ധന്യമായ മണ്ണിൽ ഗാന്ധിജിക്ക് നിത്യ സ്മരണയേകി സ്ഥാപിച്ച പ്രതിമ തകർന്ന് മാസങ്ങൾ പിന്നിട്ടിട്ടും പുനസ്ഥാപിച്ചില്ല. വടക്കടത്തുകാവ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്ത് ആൽമരച്ചുവട്ടിൽ സ്ഥാപിച്ച പ്രതിമയാണ് തകർന്നത്. കഴിഞ്ഞ ജൂൺ 2 ന് മരം മുറിക്കുന്നതിനിടയിലാണ് മരച്ചില്ല വീണ് ഗാന്ധിപ്രതിമ തകർന്നത്.\കടുത്ത പ്രതിഷേധത്തെ തുടർന്ന് അന്ന് ഏറത്ത് പഞ്ചായത്തിലെയും ജില്ലാ പഞ്ചായത്തിലെയും അധികൃതർ എത്തി പ്രതിമ പുനസ്ഥാപിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തിരുവിതാംകൂർ യാത്രയ്ക്കിടയിൽ ഗാന്ധിജി പ്രസംഗിച്ച ആൽമരച്ചുവട്ടിലാണ് രാഷ്ട്ര പിതാവിന് സ്മരണയേകി 2014 ൽ പ്രതിമ സ്ഥാപിച്ചത്. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണാർഥം നടത്തിയ തിരുവിതാംകൂർ യാത്രയ്ക്കിടയിലാണ് 1934 ജനുവരി 19ന് ഗാന്ധിജി അടൂരിൽ എത്തിയത്. അന്ന് അടൂരിൽ ടി.കെ. മാധവ സൗധത്തിന് ശിലാസ്ഥാപനം നിർവഹിച്ച ശേഷമായിരുന്നു വടക്കടത്ത്കാവ് സ്കൂൾ മൈതാനത്ത് പ്രസംഗിച്ചത്.