മലയാലപ്പുഴ ∙ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്ന യുവാവ് വിൽപനയ്ക്കായി ശേഖരിച്ച വിദേശ മദ്യവുമായി പിടിയിൽ. മലയാലപ്പുഴ കാഞ്ഞിരപ്പാറ ഉഷ സദനം എസ്.സുധീഷ് കുമാറിനെയാണ് (36) കോന്നി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 2021 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനം ആറന്മുള മണ്ഡലത്തിലെ സ്ഥാനാർഥിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാലപ്പുഴ ∙ കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്ന യുവാവ് വിൽപനയ്ക്കായി ശേഖരിച്ച വിദേശ മദ്യവുമായി പിടിയിൽ. മലയാലപ്പുഴ കാഞ്ഞിരപ്പാറ ഉഷ സദനം എസ്.സുധീഷ് കുമാറിനെയാണ് (36) കോന്നി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 2021 നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനം ആറന്മുള മണ്ഡലത്തിലെ സ്ഥാനാർഥിയായ വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ എൽഡിഎഫ് പ്രവർത്തകരെ ആക്രമിച്ച കേസിൽ സുധീഷ് ഒന്നാം പ്രതിയായിരുന്നു. 

എക്സൈസ് പരിശോധനയിൽ ഇയാളിൽ നിന്ന് ഏഴ് ലീറ്റർ വിദേശമദ്യം പിടിച്ചെടുത്തു. ബുധനാഴ്ച വൈകിട്ട് 4.30ന് മലയാലപ്പുഴ ജംക്‌ഷനു സമീപത്തു നിന്നാണ് പിടിയിലായത്. മലയാലപ്പുഴ കേന്ദ്രമാക്കി വിദേശമദ്യ വിൽപന നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധനയ്ക്ക് എത്തിയത്. സുധീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ADVERTISEMENT

എക്സൈസ് കോന്നി റേഞ്ചിലെ ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ബിജു ഫിലിപ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ ഡി.അജയകുമാർ, വനിത എക്സൈസ് ഓഫിസർ ഇ.സന്ധ്യ, സിവിൽ എക്സൈസ് ഓഫിസർമാരായ ചന്ദ്രദേവ്, മുഹമ്മദ് തഹ്സിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English Summary:

This article reports on the arrest of a CPI(M) member in malayalapuzha for alleged liquor stockpiling. The individual was previously accused in a case of violence against LDF workers during the 2021 Assembly elections.