പത്തനംതിട്ട ∙ കെഎസ്ആർടിസി പത്തനംതിട്ട ബജറ്റ് ടൂറിസം സെൽ ഓണക്കാലത്ത് വിവിധ ടൂർ പാക്കേജുകൾ നടത്തി നേടിയത് 5.13 ലക്ഷം. മൂന്നാർ, മറയൂർ, കാന്തല്ലൂർ, മാമലക്കണ്ടം,ഇടുക്കി, ചെറുതോണി, ഗവി, റോസ്മല, പൊന്മുടി, സീ അഷ്ടമുടി, സീ കുട്ടനാട്, ആലപ്പുഴ വേഗ ബോട്ട് യാത്ര, നേഫർറ്റിറ്റി കപ്പൽ യാത്ര, വയനാട് 4 ദിവസത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ കെഎസ്ആർടിസി പത്തനംതിട്ട ബജറ്റ് ടൂറിസം സെൽ ഓണക്കാലത്ത് വിവിധ ടൂർ പാക്കേജുകൾ നടത്തി നേടിയത് 5.13 ലക്ഷം. മൂന്നാർ, മറയൂർ, കാന്തല്ലൂർ, മാമലക്കണ്ടം, ഇടുക്കി, ചെറുതോണി, ഗവി, റോസ്മല, പൊന്മുടി, സീ അഷ്ടമുടി, സീ കുട്ടനാട്, ആലപ്പുഴ വേഗ ബോട്ട് യാത്ര, നേഫർറ്റിറ്റി കപ്പൽ യാത്ര, വയനാട് 4 ദിവസത്തെ യാത്ര തുടങ്ങിയവയാണു പ്രധാനമായും നടത്തിയത്. 

തീർഥാടന യാത്രകളും ഹിറ്റായതോടെയാണ് വരുമാനത്തിൽ മികച്ച നേട്ടമുണ്ടായത്. ഗുരുവായൂർ, നാലമ്പലയാത്ര, ആഴിമല ചെങ്കൽ, കുളത്തൂപ്പുഴ, അച്ചൻകോവിൽ ആര്യങ്കാവ്, ആലപ്പുഴ കൃപാസനം തുടങ്ങിയ യാത്രകളാണ് പ്രധാനപ്പെട്ടത്. ഗ്രൂപ്പ് ബുക്കിങ് ചെയ്തുള്ള മറ്റു യാത്രകൾക്കും കെഎസ്ആർടിസി ബസ് ലഭിക്കും. 26ന് രാവിലെ 4 മുതൽ ആലപ്പുഴ കൃപാസനത്തിലേക്ക് ജപമാലയാത്രയുമായി ബന്ധപ്പെട്ട് പ്രത്യേക സർവീസുകളുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. 

ADVERTISEMENT

ഈ മാസത്തെ ടൂർ പാക്കേജുകൾ
6, 8, 9, 11, 18, 22, 25, 30 – ഗവി : 1400 രൂപ (അടവി കുട്ടവഞ്ചി സവാരി, ഗവിയിലെ 5 ഡാമുകൾ, പരുന്തുംപാറ)
12 – ഇടുക്കി : 880 രൂപ ( മലങ്കര ഡാം, നാടുകാണി പവലിയൻ, കുളമാവ് ഡാം, ചറുതോണി ഡാം, ഇടുക്കി ഡാം, കാൽവരിമൗണ്ട്)
19, 20 – മാമലക്കണ്ടം – മൂന്നാർ – കാന്തലൂർ : 1640 രൂപ (2 ദിവസത്തെ ബസ് ചാർജ്, എസി ഡോർമിറ്ററി താമസം)
26 – ഗുരുവായൂർ– കാടാമ്പുഴ: 1140 ( 26 രാത്രി പുറപ്പെട്ട് 27ന് രാത്രി തിരിച്ചെത്തും)
30 – വയനാട് : 3900 രൂപ (30ന് പുറപ്പെട്ട് നവംബർ 2ന് തിരിച്ചെത്തും). എൻ ഊരു, പൂക്കോട് ലേക്ക്, ഹണി മ്യൂസിയം, കാരാപുഴ ഡാം, കുറുവ ദ്വീപ്, ബാണാസുര ഡാം, ജൈന ടെംപിൾ മുത്തങ്ങ ജംഗിൾ സഫാരി, ഇടക്കൽ ഗുഹ, സൂചിപ്പാറ വെള്ളച്ചാട്ടം, (പ്രവേശന ഫീസുകൾ രണ്ടു ദിവസത്തെ താമസം ഉൾപ്പെടെ)
∙ ബുക്കിങ് : 94957 52710, 99953 32599

English Summary:

KSRTC Pathanamthitta's Budget Tourism Cell witnessed a successful Onam season, generating over ₹5 lakhs from diverse tour packages. Popular destinations included scenic locations like Munnar and Marayur, alongside pilgrimage sites like Guruvayur and Alappuzha Kripasana. The cell also facilitates group bookings and has announced special services for the upcoming Japamala Yatra.