അടൂർ ∙ പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായി രണ്ടു വർഷം കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല.അപകടത്തിൽ പരുക്കേറ്റ കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ അടൂർ കരുവാറ്റ പുന്തലവീട്ടിൽ ഹരികൃഷ്ണനാണ് (23) സഹായം ലഭിക്കാത്തത്. കോയമ്പത്തൂർ അമൃത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ ∙ പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായി രണ്ടു വർഷം കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചില്ല. അപകടത്തിൽ പരുക്കേറ്റ കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ അടൂർ കരുവാറ്റ പുന്തലവീട്ടിൽ ഹരികൃഷ്ണനാണ് (23) സഹായം ലഭിക്കാത്തത്. 

കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിലെ എംഎസ്‌സി വിദ്യാർഥിയായ ഹരികൃഷ്ണൻ പൂജ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരികെ കോയമ്പത്തൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ 9 പേർ മരിച്ചു. പരുക്കേറ്റവർക്ക് 5 ലക്ഷവും ചികിത്സാ സഹായമായി 3 ലക്ഷവുമാണ് പ്രഖ്യാപിച്ചിരുന്നത്.   ‌പരുക്കേറ്റവർക്ക്   പ്രധാനമന്ത്രി    പ്രഖ്യാപിച്ച    50,000 രൂപ അപകടം   നടന്ന് ഒന്നര മാസത്തിനുള്ളിൽ ഹരികൃഷ്ണന്റെ അക്കൗണ്ടിൽ എത്തി. 

ADVERTISEMENT

സർക്കാർ പ്രഖ്യാപനം നടപ്പാക്കാത്തതിനാൽ ഹരികൃഷ്ണന്റെ പിതാവ് മന്ത്രിക്കു പത്തിലേറെ പരാതികൾ അയച്ചു. ഒരു തവണയാണ് ആകെ മറുപടി ലഭിച്ചത്. അതിൽ കെഎസ്ആർടിസി എംഡിയുമായി ബന്ധപ്പെടാനായിരുന്നു  മന്ത്രിയുടെ നിർദേശം.    എംഡിയെ   ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ നൽകിയെങ്കിലും നടപടിയുണ്ടായില്ല. 

കഴിഞ്ഞ ഡിസംബർ 17ന് അടൂരിൽ നടന്ന നവകേരള സദസ്സിലും പരാതി നൽകി. ഇതിനു ശേഷം കലക്ടറേറ്റ്, താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ പരാതിയുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ ചോദിക്കുകയും അതിനുള്ള മറുപടികൾ നൽകുകയും ചെയ്തിരുന്നതായി ഹരികൃഷ്ണന്റെ പിതാവ് ജയകൃഷ്ണൻ പറഞ്ഞു.

English Summary:

This article highlights the plight of victims awaiting government aid two years after a major bus accident in Vadakkanchery, Palakkad. The story focuses on Harikrishnan from Adoor, who sustained injuries while traveling on the KSRTC bus involved in the collision.