കർഷകനെ കൊല്ലും, ഈ കാട്ടുപന്നികൾ! മൂട് ഇളക്കി നശിപ്പിച്ചത് വിളവെടുക്കാറായ വിളകൾ
ചൂരക്കോട്∙ ശ്രീനാരായണപുരം ഏലായിൽ കാട്ടുപന്നി ഇറങ്ങി ഒറ്റ രാത്രിയിൽ നൂറുകണക്കിനു മൂട് മരച്ചീനി, ചേമ്പ്, കിഴങ്ങ് എന്നിവ നശിപ്പിച്ചു. ശ്രീനാരായണപുരം ശാന്താലയം വീട്ടിൽ, കെ.ശാന്തൻ, മലമശ്ശേരിൽ വീട്ടിൽ വേണുഗോപാലൻ നായർ, പുഴുത്തുരുത്തിൽ വീട്ടിൽ ശിവരാമപിള്ള, കൃഷ്ണാലയം വീട്ടിൽ കൃഷ്ണകുമാർ, പാലവിളയിൽ

ചൂരക്കോട്∙ ശ്രീനാരായണപുരം ഏലായിൽ കാട്ടുപന്നി ഇറങ്ങി ഒറ്റ രാത്രിയിൽ നൂറുകണക്കിനു മൂട് മരച്ചീനി, ചേമ്പ്, കിഴങ്ങ് എന്നിവ നശിപ്പിച്ചു. ശ്രീനാരായണപുരം ശാന്താലയം വീട്ടിൽ, കെ.ശാന്തൻ, മലമശ്ശേരിൽ വീട്ടിൽ വേണുഗോപാലൻ നായർ, പുഴുത്തുരുത്തിൽ വീട്ടിൽ ശിവരാമപിള്ള, കൃഷ്ണാലയം വീട്ടിൽ കൃഷ്ണകുമാർ, പാലവിളയിൽ കുട്ടൻപിള്ള, കുരുമ്പിലേത്ത് കുഞ്ഞുപിള്ള എന്നിവരുടെ കൃഷികളാണ് പന്നികൾ കൂട്ടമായി എത്തി നശിപ്പിച്ചത്. വിളവെടുക്കാറായ വിളകളാണ് മൂട് ഇളക്കി നശിപ്പിച്ചത്.
ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായിട്ട് മാസങ്ങളേറെയായി. കൃഷിയിടങ്ങൾക്കു ചുറ്റിനും വേലിക്കെട്ടിയിട്ടും അതെല്ലാം നശിപ്പിച്ച ശേഷമാണ് കൃഷിയിടങ്ങളിൽ എത്തി ചീനിയും ചേമ്പും കിഴങ്ങുമെല്ലാം കുത്തിയിളക്കി അതിലെ വിത്തുകളെല്ലാം തിന്നുന്നത്. പഞ്ചായത്തു പ്രദേശങ്ങളിലെ കാടുപിടിച്ചു കിടക്കുന്നിടത്താണ് പന്നികൾ തമ്പടിക്കുന്നത്. കൂടുതൽ ശല്യമുള്ള പ്രദേശത്തെ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടും ഏറത്ത് പഞ്ചായത്തിൽ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
കടമ്പനാട്ട്
കടമ്പനാട് ∙ പഞ്ചായത്ത് 14–ാം വാർഡിലെ ചിറക്കോണം, നെല്ലിവേലിൽ, നസ്രേത്ത് പടി എന്നിവിടങ്ങളിലാണ് കാട്ടുപന്നി ശല്യം രൂക്ഷം. പാവൽ, പടവലം, കോവൽ തുടങ്ങി പന്തൽ കൃഷികൾ തകർത്താണ് കൃഷിയിടങ്ങളിലൂടെ പന്നിക്കൂട്ടം പായുന്നതെന്ന് കർഷകർ പറഞ്ഞു. കർഷകനായ വി.എസ്.നിവാസിൽ വിശ്വ രാജന്റെ പാവൽ കൃഷിയുടെ പന്തൽ പൂർണമായി തകർന്നു. ഒരേക്കറിലധികം സ്ഥലത്ത് പച്ചക്കറികളും പരമ്പരാഗത വിളകളും കൃഷി ചെയ്തു വരുന്നു. ഇതിൽ കിഴങ്ങു വിളകൾ തിന്നു നശിപ്പിച്ചു. പന്നി ശല്യം കാരണം മിക്ക കർഷകർക്കും കൃഷി പരാജയമാണ്. 20000 രൂപയ്ക്ക് കഴിഞ്ഞ വർഷം മരച്ചീനി വിറ്റ കർഷകന് ഇത്തവണ പന്നി ബാക്കി വച്ചത് 2000 രൂപയുടെ മരച്ചീനിയാണ്. പൊതു വിപണിയിൽ ഒരു കിലോ ചീനിക്ക് 50 രൂപ വിലയുണ്ട്. ഈ സമയത്ത് പന്നി കൃഷി നശിപ്പിക്കുന്നത് കർഷകർക്ക് തിരിച്ചടിയാണ്. മുള്ളൻ പന്നി, മാൻ, മയിൽ എന്നിവയും കൃഷിയിടത്തിലെത്തുന്നു. കുറുനരിയുടെ സാന്നിധ്യവും കർഷകർക്ക് ഭീഷണിയാകുന്നു.