പത്തനംതിട്ട ∙ മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന ഹോർത്തൂസ് സാഹിത്യ സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും നടത്തുന്ന അക്ഷരപ്രയാണത്തിന് പത്തനംതിട്ടയിൽ രണ്ടിടങ്ങളിലായി സ്വീകരണം നൽകി.അടൂർ സെന്റ് സിറിൽസ് കോളജ്, തിരുവല്ല എസ്‌സിഎസ് ക്യാംപസിൽ ടൈറ്റസ്

പത്തനംതിട്ട ∙ മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന ഹോർത്തൂസ് സാഹിത്യ സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും നടത്തുന്ന അക്ഷരപ്രയാണത്തിന് പത്തനംതിട്ടയിൽ രണ്ടിടങ്ങളിലായി സ്വീകരണം നൽകി.അടൂർ സെന്റ് സിറിൽസ് കോളജ്, തിരുവല്ല എസ്‌സിഎസ് ക്യാംപസിൽ ടൈറ്റസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന ഹോർത്തൂസ് സാഹിത്യ സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും നടത്തുന്ന അക്ഷരപ്രയാണത്തിന് പത്തനംതിട്ടയിൽ രണ്ടിടങ്ങളിലായി സ്വീകരണം നൽകി.അടൂർ സെന്റ് സിറിൽസ് കോളജ്, തിരുവല്ല എസ്‌സിഎസ് ക്യാംപസിൽ ടൈറ്റസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ മലയാള മനോരമ നവംബർ 1 മുതൽ 3 വരെ കോഴിക്കോട് സംഘടിപ്പിക്കുന്ന ഹോർത്തൂസ് സാഹിത്യ സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും നടത്തുന്ന അക്ഷരപ്രയാണത്തിന് പത്തനംതിട്ടയിൽ രണ്ടിടങ്ങളിലായി സ്വീകരണം നൽകി.അടൂർ സെന്റ് സിറിൽസ് കോളജ്, തിരുവല്ല എസ്‌സിഎസ് ക്യാംപസിൽ ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്സ് ട്രെയിനിങ് കോളജ്, സെന്റ് തോമസ് ടിടിഐ, എസ്‌സിഎസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ സംയുക്തമായുമാണ് അക്ഷരപ്രയാണത്തിന് വരവേൽപ് നൽകിയത്.

അക്ഷരപ്രയാണത്തിന്റെ ഭാഗമായി ഇവിടെനിന്ന് ഏറ്റുവാങ്ങിയ അക്ഷരങ്ങൾ കോഴിക്കോട്ടെ ഹോർത്തൂസ് വേദിയിൽ സ്ഥാപിക്കും. അക്ഷരപ്രയാണത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂർ സെന്റ് സിറിൽസ് കോളജിൽ കാലടി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറും എഴുത്തുകാരനുമായ ഡോ.കെ.എസ്.രവികുമാർ നിർവഹിച്ചു.പ്രിൻസിപ്പൽ ഡോ. സൂസൻ അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.മലയാള മനോരമ പത്തനംതിട്ട യൂണിറ്റ് കോഓർഡിനേറ്റിങ് എഡിറ്റർ ജോൺ കക്കാടിന് ഡോ. സൂസൻ അലക്സാണ്ടർ ‘ഒ’ എന്ന അക്ഷരം കൈമാറി. 

തിരുവല്ല എസ്‌സി സെമിനാരി എച്ച്എസ്എസിൽ എത്തിയ അക്ഷരപ്രയാണം സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ മറിയം തോമസ് ഉദ്ഘാടനം ചെയ്യുന്നു.
ADVERTISEMENT

കോളജ് മുൻ പ്രിൻസിപ്പൽമാരായ ഡി.കെ.ജോൺ, ഡോ. വർഗീസ് പേരയിൽ, അധ്യാപകരായ ഡ‍ോ.ഒ.സി.പ്രമോദ്, ഡോ.ബൈജു പി.ജോസ്, ഡോ.സിജി ജെയ്സൺ ജോർജ്, ഡോ.നിഷ മാത്യു, ജെസ്ന ജോൺസൺ, ജീവനക്കാരായ ഷിബു ചിറക്കരോട്ട്, അലൻ ജോൺ ഫിലിപ്, ജുബിൻ ബി.ജോർജ് എന്നിവർ പങ്കെടുത്തു.തിരുവല്ല എസ്‌സിഎസ് ക്യാംപസിൽ നടന്ന ചടങ്ങ് തിരുവല്ല സെന്റ് തോമസ് ടിടിഐ പ്രിൻസിപ്പൽ മറിയം തോമസ് ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സ്കൂൾസ് കോർപറേറ്റ് മാനേജർ കുരുവിള മാത്യു അധ്യക്ഷനായി. മനോരമ ടീമിന് ‘ഓ’ എന്ന അക്ഷരം മറിയം തോമസ് കൈമാറി.എസ്‌സിഎസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോൺ കെ.തോമസ്, എസ‌്‌സിഎസ് എൽപി സ്കൂൾ പ്രഥമാധ്യാപിക ജെസി ജോർജ്, സെന്റ് തോമസ് ടിടിഐ അധ്യാപകൻ സുബിൻ ‍ഡി.മാത്യു എന്നിവർ പങ്കെടുത്തു. 

സാഹിത്യവും കലയും നിറഞ്ഞ് ജില്ലയിൽ ഹോർത്തൂസ് പ്രയാണം
‘ഒന്നും ഒന്നും ചേർന്നാൽ ഇമ്മിണി വല്യ ഒന്ന്’ എന്ന് പറഞ്ഞു വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തം നാട്ടിലേക്കുള്ള ഹോർത്തൂസിന്റെ അക്ഷരപ്രയാണത്തിന് പത്തനംതിട്ടയിൽ ഇമ്മിണി വല്യ സ്വീകരണം തന്നെയാണ് ഒരുക്കിയത്. ‘ഒ’ എന്ന അക്ഷരമാണ് അടൂർ സെന്റ് സിറിൽസ് കോളജിൽനിന്ന് മനോരമ ഹോർത്തൂസ് വേദിയിലേക്ക് കൈമാറിയത്. ആവേശത്തോടെ വിദ്യാർഥികളടങ്ങുന്ന സദസ്സ് മനോരമയ്ക്ക് അക്ഷരം കൈമാറി. പിന്നീട് കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT

നാടൻപാട്ടിന്റെ ഈണവും താളവും വേദിയെ മികവുറ്റതാക്കി. വിദ്യാർഥികൾ കവിത ചൊല്ലിയും കവിയെ അനുസ്മരിച്ചും സാഹിത്യചിന്തകൾക്ക് നിറമേകി.സാഹിത്യത്തിൽ നിന്നുള്ള, അവതാരകൻ ജെയ്സലിന്റെ ചോദ്യങ്ങൾക്ക് വിദ്യാർഥികൾ ആവേശത്തോടെ ഉത്തരങ്ങൾ നൽകി.അടൂർ സെന്റ് സിറിൽസ് കോളജിൽനിന്ന് ഹോർത്തൂസിന്റെ അക്ഷരപ്രയാണം തിരുവല്ലയിലേക്കാണ് യാത്ര തിരിച്ചത്. തിരുവല്ല എസ്‌സിഎസ് ക്യാംപസിൽ എത്തിയതോടെ വീണ്ടും ആവേശത്തിന്റെ അലയൊലികൾ ഉയർന്നു. സ്കൂൾ വിദ്യാർഥികളും കോളജ് വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സദസ്സിൽ ‘ഓ’ എന്ന അക്ഷരം അവർ ഹോർത്തൂസ് അക്ഷരവേദിയിലേക്ക് കൈമാറി. പിന്നീട് വിദ്യാർഥികൾ ചേർന്ന് കലാപരിപാടികളും അവതരിപ്പിച്ചു. 

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

The Aksharaprayanam, a state-wide procession organized by Malayala Manorama as a prelude to the Hortus Literary and Cultural Festival, received a warm welcome in Pathanamthitta. Educational institutions in Adoor and Thiruvalla participated in the event, collecting letters that will be displayed at the festival in Kozhikode.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT