പത്തനംതിട്ട ∙ പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടം പെരുകി. മണ്ണാറക്കുളഞ്ഞിക്കും മൈലപ്രയ്ക്കും മധ്യേ നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും പരിശോധനയോ സുരക്ഷാ നടപടികളോ ഇല്ല. രണ്ടാംകലുങ്ക് വളവിൽ ടെമ്പോയും ലോറിയും ഇടിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്. രണ്ടാം കലുങ്ക് അപകട വളവിനെപ്പറ്റി നാട്ടുകാർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടം പെരുകി. മണ്ണാറക്കുളഞ്ഞിക്കും മൈലപ്രയ്ക്കും മധ്യേ  നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും പരിശോധനയോ സുരക്ഷാ നടപടികളോ ഇല്ല. രണ്ടാംകലുങ്ക് വളവിൽ ടെമ്പോയും ലോറിയും ഇടിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്. രണ്ടാം കലുങ്ക് അപകട വളവിനെപ്പറ്റി നാട്ടുകാർക്കും വാഹനയാത്രക്കാർക്കും പറയാൻ ഏറെയുണ്ട്. രണ്ടാംകലുങ്കിൽ റോഡിന്റെ ഒരുവശം കൊക്കയാണ്. ഇവിടെ പാലം നിർമിച്ച് വളവ് നേരെയാക്കാനായിരുന്നു ആദ്യം പദ്ധതി തയാറാക്കിയത്. കരാറുകാരുടെ സൗകര്യാർഥം കലുങ്ക് വീതികൂട്ടി പാലം ഒഴിവാക്കി. അതിൽ രണ്ടാം കലുങ്കിൽ ‘എസ്’ വളവായി .

എതിരെ വരുന്ന വാഹനം കാണാൻ കഴിയാത്തതാണ് ഇവിടുത്തെ പ്രശ്നം. വേഗത്തിൽ വരുന്ന വാഹനങ്ങൾ മഴ ഉള്ള സമയത്ത് ഇവിടെ ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറി അപകടം ഉണ്ടാകുന്നത് പതിവാണ്. ഇതിനു പുറമേ കൂട്ടിയിടിച്ചും അപകടം ഉണ്ടാകുന്നു. ഇരുചക്രവാഹനക്കാരാണു കൂടുതൽ അപകടത്തിൽ പെട്ടിട്ടുള്ളത്. മൈലപ്ര മേഖലയിൽ അപകടം കൂടുതലാണ്. രണ്ടാഴ്ച മുൻപ് മൈലപ്ര ദേവീ ക്ഷേത്രം പടിക്കൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കുപറ്റിയ ചിറ്റാർ കൃഷ്ണ വിലാസം വീട്ടിൽ മുകേഷിന്റെ മകൻ മിഹാൻ (ഒരു മാസം) ഇപ്പോഴും ചികിത്സയിലാണ്. മൈലപ്ര ജംക്‌ഷനിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ പ്രിയ ഷാജി (40)ക്കു ബൈക്കിടിച്ചു പരുക്കേറ്റത് കഴിഞ്ഞാഴ്ചയാണ്.

ADVERTISEMENT

മൈലപ്ര എസ്എച്ച് പ്രീപ്രൈമറി സ്കൂളിലെ ജീവനക്കാരിയായിരുന്നു പ്രിയ ഷാജി. മൈലപ്ര പള്ളിപ്പടിയിലും സ്ഥിരമായി അപകടം ഉണ്ടാകുന്നു. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയും പത്തനംതിട്ട–മൈലപ്ര റോഡും സംഗമിക്കുന്ന ഭാഗത്താണ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നത്. പത്തനംതിട്ട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് പുനലൂർ– മൂവാറ്റുപുഴ റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. ഇവർ മെയിൻ റോഡിലേക്ക് കയറുമ്പോഴാണ് അപകടത്തിൽ പെടുന്നത്.

മണ്ണാറക്കുളഞ്ഞി ആശുപത്രി ജംക്‌ഷനാണ് മറ്റൊരു അപകട മേഖല. ശബരിമല പാതയും പുനലൂർ– മൂവാറ്റുപുഴ റോഡും ചേരുന്ന ഭാഗമാണിത്. ഇവിടെ ശബരിമല പാതയ്ക്ക് വേണ്ടത്ര വീതിയില്ല. ശബരിമല പാത ചേരുന്ന ഭാഗത്തെ ഡിവൈഡറും അപകടം വരുത്തിവയ്ക്കുന്നു.കുമ്പഴ ജംക്‌ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനമില്ലാത്തതും അപകടം ഉണ്ടാക്കുന്നു. ഗതാഗത നിയന്ത്രണത്തിനു ഇവിടെ പൊലീസും ഇല്ല. ഇതുകാരണം നാല് വശങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളും ഒരുപോലെ ജംക്‌ഷൻ കടന്നു പോകാൻ ശ്രമിക്കുന്നതിനിടെ തട്ടലും മുട്ടലും പതിവാണ്.

പുനലൂർ‌– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ സ്ഥിരമായി അപകടം ഉണ്ടാകുന്ന മണ്ണാറക്കുളഞ്ഞി രണ്ടാം കലുങ്ക് വളവ്. ചിത്രം : മനോരമ
ADVERTISEMENT

കാറും ടെംപോയും കൂട്ടിയിടിച്ച്  യുവാവിനു പരുക്ക്
മണ്ണാറക്കുളഞ്ഞി ∙ പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ രണ്ടാം കലുങ്ക് വളവിൽ ലോറിയും ടെംപോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടെംപോ ഡ്രൈവർ മഞ്ചേരി സ്വദേശി ഫെബിനെ (34) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11.45ന് ആയിരുന്നു അപകടം.

എറണാകുളത്തേക്ക് മടങ്ങുകയായിരുന്നു ടെംപോ. തടി ഇറക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ലോറി. രണ്ടാം കലുങ്ക് വളവ് വളവിൽ പെട്ടെന്നു ബ്രേക്കിട്ടപ്പോൾ ലോറി വട്ടം കറങ്ങി. പിൻഭാഗം ടെംപോയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഫെബിനെ വണ്ടി വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. അഗ്നിരക്ഷാസേന എത്തിയാണ് ടെംപോ റോഡിന്റെ വശത്തേക്ക് വലിച്ചു മാറ്റിയത്.