കേസെടുത്തത് ശക്തമായ നിലപാട് ഉള്ളതിനാൽ ; മന്ത്രി വി.എൻ.വാസവൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ ശക്തമായ നിലപാടെടുത്തതിനാലാണു കേസെടുത്തതെന്നു മന്ത്രി വി.എൻ.വാസവൻ. അതോടെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി. കേസിൽ സമഗ്രമായ അന്വേഷണം നടക്കും.സിപിഎം ജില്ലാ സെക്രട്ടറി

കേസെടുത്തത് ശക്തമായ നിലപാട് ഉള്ളതിനാൽ ; മന്ത്രി വി.എൻ.വാസവൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ ശക്തമായ നിലപാടെടുത്തതിനാലാണു കേസെടുത്തതെന്നു മന്ത്രി വി.എൻ.വാസവൻ. അതോടെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി. കേസിൽ സമഗ്രമായ അന്വേഷണം നടക്കും.സിപിഎം ജില്ലാ സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേസെടുത്തത് ശക്തമായ നിലപാട് ഉള്ളതിനാൽ ; മന്ത്രി വി.എൻ.വാസവൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ ശക്തമായ നിലപാടെടുത്തതിനാലാണു കേസെടുത്തതെന്നു മന്ത്രി വി.എൻ.വാസവൻ. അതോടെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി. കേസിൽ സമഗ്രമായ അന്വേഷണം നടക്കും.സിപിഎം ജില്ലാ സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേസെടുത്തത് ശക്തമായ നിലപാട് ഉള്ളതിനാൽ ; മന്ത്രി വി.എൻ.വാസവൻ
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ ശക്തമായ നിലപാടെടുത്തതിനാലാണു കേസെടുത്തതെന്നു മന്ത്രി വി.എൻ.വാസവൻ. അതോടെ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നു നീക്കി. കേസിൽ സമഗ്രമായ അന്വേഷണം നടക്കും. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ.സനൽ കുമാർ, പി.ആർ.പ്രസാദ്, ടി.ഡി.ബൈജു, കെ.യു.ജനീഷ് കുമാർ എംഎൽഎ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. 

പൂർണ പിന്തുണ നൽകും: ബിനോയ് വിശ്വം
പത്തനംതിട്ട ∙ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കാൻ എല്ലാ പിന്തുണയും സിപിഐ നൽകുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞു. മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ ബന്ധുക്കളെ നേരിൽ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.ആർ.ഗോപിനാഥൻ, കെ.ജി.രതീഷ്, കോന്നി മണ്ഡലം സെക്രട്ടറി കെ.രാജേഷ്, അസി.സെക്രട്ടറി എ.ദീപകുമാർ, കൂടൽ മണ്ഡലം ആക്ടിങ് സെക്രട്ടറി സന്തോഷ്‌ കൊല്ലൻപടി, ലോക്കൽ സെക്രട്ടറി സി.ജി.പ്രദീപ്‌, ജില്ലാ കൗൺസിൽ അംഗം വിജയ വിൽസൺ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

നവീൻ ബാബുവിന്റെ വീട്ടിലെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു.
ADVERTISEMENT

സിപിഎം നിലപാട് ഒത്തുകളിയുടെ ഭാഗം; രമേഷ് ചെന്നിത്തല എംഎൽഎ
സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിക്കു മുന്നിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി നിലപാടിന് ഒരു വിലയുമില്ലെന്നു രമേശ് ചെന്നിത്തല എംഎൽഎ. ഇപ്പോഴുള്ള സിപിഎം നിലപാട് ഒത്തുകളിയുടെ ഭാഗമാണോയെന്നും സംശയമുണ്ട്.  ധാർഷ്ട്യവും ധിക്കാരവും കൈമുതലാക്കിയ ‘കുഞ്ഞു പിണറായി’മാരാണ് സിപിഎമ്മിന്റെ യുവ നേതൃത്വം. നവീൻ ബാബു മരിച്ച സംഭവത്തിൽ കേസ് തേച്ചു മായ്ച്ചു കളയാനും കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ദിവ്യയ്ക്കു രക്ഷപ്പെടാൻ പഴുതുണ്ടാക്കാനും ശ്രമം നടക്കുന്നെന്നും കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.  

 ഐഎൻടിയുസി പ്രസിഡന്റ്‌ ആർ.ചന്ദ്രശേഖരൻ, യുഡിഎഫ് കൺവീനർ എ.ഷംസുദ്ദീൻ,ഡിസിസി വൈസ് പ്രസിഡന്റ്‌ വെട്ടൂർ ജ്യോതിപ്രസാദ്,യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, ഡിസിസി ഭാരവാഹികളായ എലിസബത്ത് അബു, ജോൺസൺ വിളവിനാൽ, ബാബുജി ഈശോ, പ്രമോദ് താന്നിമൂട്ടിൽ ,മനോഷ് ഇലന്തൂർ,ലിനു മാത്യു മളേളത്ത്‌,സുനിൽ യമുന,ജിബിൻ ചിറക്കടവിൽ, സി.പി.സുധീഷ്, അസ്‌ലം കെ.അനൂപ്, കാർത്തിക് മുരിങ്ങമംഗലം, ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ എന്നിവരും ചെന്നിത്തലയ്ക്കൊപ്പം ഉണ്ടായിരുന്നു. 

അന്തരിച്ച മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മലയാലപ്പുഴ കാരുവളളിൽ വീട്ടിൽ എത്തിയ രമേഷ് ചെന്നിത്തല എംഎൽഎ. വെട്ടൂർ ജ്യോതി പ്രസാദ്, പ്രമോദ് താന്നിമൂട്ടിൽ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ജ്യോതിഷ് കുമാർ മലയാലപ്പുഴ, നഹാസ് പത്തനംതിട്ട എന്നിവർ സമീപം.
ADVERTISEMENT

കലക്ടറെ മാറ്റിനിർത്തി അന്വേഷണം വേണം: വി.മുരളീധരൻ
മലയാലപ്പുഴ ∙ ജനവികാരം ഭയന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ നീക്കാൻ സിപിഎം തയാറായതെന്നു മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ. യാത്രയയപ്പ് ചടങ്ങ് സംബന്ധിച്ചുള്ള ദുരൂഹത മാറിയിട്ടില്ല. നവീൻ ബാബുവിന്റെ താൽപര്യത്തിനു വിരുദ്ധമായാണു പരിപാടി നടത്തിയത്. 10 വർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് പി.പി.ദിവ്യ ചെയ്തത്. സ്ഥാനമൊഴിഞ്ഞാൽ കുറ്റവിമുക്തയാകില്ല. പെട്രോൾ പമ്പ് അപേക്ഷകനെതിരെയും കേസെടുക്കണം.

സംസ്ഥാന സർക്കാർ തെറ്റിനൊപ്പം: കുമ്മനം രാജശേഖരൻ
നവീൻ ബാബുവിന്റെ വീട്ടിൽ ആദ്യം എത്തേണ്ടയാൾ മുഖ്യമന്ത്രിയാണെന്നും സർക്കാർ നിഷ്ക്രിയമെന്നതിനു തെളിവാണ് ഈ സംഭവമെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. അറിഞ്ഞു കൊണ്ടു നടക്കുന്ന തെറ്റിനെതിരെ ജനാധിപത്യ വിശ്വാസികൾ സംഘടിക്കും. ബന്ധുക്കളെത്തും മുൻപ് പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയതിലുൾപ്പെടെ ദുരൂഹതയുണ്ട്. ജില്ലാ പ്രസിഡന്റ്‌ വി.എ.സൂരജ്, ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, കെ.ബിനുമോൻ, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, കർഷക മോർച്ച ജില്ലാ പ്രസിഡന്റ്‌ വിജയകുമാർ മൈലപ്ര, ബിജെപി പത്തനംതിട്ട മണ്ഡലം പ്രസിഡന്റ്‌  സൂരജ് ഇലന്തൂർ, ചിറ്റാർ മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ്‌ രാഘവൻ ,ജില്ലാ കമ്മിറ്റി അംഗം ബിന്ദു ഹരികുമാർ, മലയാലപ്പുഴ പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സന്തോഷ്‌ കുമാർ, ജനറൽ സെക്രട്ടറി രഞ്ജിത്, സുനിൽ, ജനപ്രതിനിധികളായ ഷീബ രതീഷ്, സുമ രാജശേഖരൻ തുടങ്ങിയവർ ഇരുവർക്കുമൊപ്പമുണ്ടായിരുന്നു.

അന്തരിച്ച കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മലയാലപ്പുഴ കാരുവളളിൽ വീട്ടിൽ എത്തിയ ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും വി. മുരളീധരനും. ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് സമീപം. ചിത്രം:മനോരമ
English Summary:

This article covers the reactions and statements from various political leaders in Kerala regarding the death of ADM Naveen Babu. It highlights the demands for a comprehensive investigation and the political implications of the case.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT