മല്ലപ്പള്ളി ∙ കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ വെണ്ണിക്കുളം വരെ പാതയോരങ്ങളിൽ കാട് കയറി. പരുത്തിപ്പാലത്തിനു സമീപത്തെ കൊടുംവളവിൽ ഇരുവശത്തും പാതയോരങ്ങൾ കാടുമൂടിയതിനാൽ റോഡിന്റെ വീതി കുറയുന്നു. ഒരേസമയത്ത് 2 വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാവുന്നവിധത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി ∙ കോട്ടയം-കോഴഞ്ചേരി സംസ്ഥാനപാതയിൽ മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ വെണ്ണിക്കുളം വരെ പാതയോരങ്ങളിൽ കാട് കയറി. പരുത്തിപ്പാലത്തിനു സമീപത്തെ കൊടുംവളവിൽ ഇരുവശത്തും പാതയോരങ്ങൾ കാടുമൂടിയതിനാൽ റോഡിന്റെ വീതി കുറയുന്നു. 

ഒരേസമയത്ത് 2 വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാവുന്നവിധത്തിൽ വീതിയുണ്ടായിരുന്ന റോഡിലെ വളവുകളിലും ഇപ്പോൾ ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകുവാനുള്ള സ്ഥലം മാത്രമാണുള്ളത്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനായി ബസുകൾ വശങ്ങളിലേക്കു ചേർക്കുമ്പോൾ കാട്ടുചെടികളിൽ തട്ടി യാത്രക്കാർക്ക് പരുക്കേൽക്കുന്നതായും പരാതിയുണ്ട്. നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന സംസ്ഥാനപാതയിൽ കാട്ടുപന്നിയുടെ ശല്യവുമുണ്ട്. പെട്ടെന്ന് റോഡിലേക്കിറങ്ങുന്ന പന്നിക്കൂട്ടങ്ങളെ കാണുന്നതിനും പാതയോരങ്ങളിലെ കാടുകൾ തടസ്സമാണ്. ദിവസങ്ങൾക്ക് മുൻപ് പരുത്തിപ്പാലത്തിനു സമീപം റോഡിനു കുറുകെ കടന്ന കാട്ടുപന്നിയിടിച്ച് ഇരുചക്രവാഹന യാത്രികന് പരുക്കേറ്റിരുന്നു. പാതയോരങ്ങളിലെ കാടുകൾ തെളിച്ച് അപകടക്കെണികൾ മാറ്റുവാൻ അധികൃതർ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

English Summary:

The Kottayam-Kozhenchery highway near Mallapally, Kerala, faces safety concerns due to overgrown vegetation. This overgrowth restricts traffic flow, increases the risk of accidents, and hinders visibility, particularly concerning the presence of wild boars.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT