ഒരാഴ്ചയായി വെള്ളമില്ലാതെ പത്തനംതിട്ട നഗരസഭ പത്താം വാർഡ്
പത്തനംതിട്ട ∙ നഗരസഭ 10 ാം വാർഡ് ആയ ടൗൺ വാർഡിൽ മുന്നറിയിപ്പില്ലാതെ ജലവിതരണ തടസ്സപ്പെട്ടിട്ട് ഒരാഴ്ചയായതായി പരാതി. പകരം സംവിധാനം അധികൃതർ ഏർപ്പെടുത്തിയിട്ടുമില്ല. പഴയ ജലവിതരണ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുകയാമെന്നും ഇതിന്റെ ജോലികൾ കഴിഞ്ഞിട്ടില്ലെന്നുമാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള മറുപടിയെന്നും

പത്തനംതിട്ട ∙ നഗരസഭ 10 ാം വാർഡ് ആയ ടൗൺ വാർഡിൽ മുന്നറിയിപ്പില്ലാതെ ജലവിതരണ തടസ്സപ്പെട്ടിട്ട് ഒരാഴ്ചയായതായി പരാതി. പകരം സംവിധാനം അധികൃതർ ഏർപ്പെടുത്തിയിട്ടുമില്ല. പഴയ ജലവിതരണ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കുകയാമെന്നും ഇതിന്റെ ജോലികൾ കഴിഞ്ഞിട്ടില്ലെന്നുമാണ് അധികൃതരുടെ ഭാഗത്തു നിന്നുള്ള മറുപടിയെന്നും മുൻ കൗൺസിലറും പ്രദേശവാസിയുമായ അനിത ബീഗം പറഞ്ഞു. അനന്തമായി നീളാവുന്ന ഈ പ്രതിസന്ധിക്ക് പകരം സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ അധികൃതർക്ക് ഒരു അനക്കവുമില്ല.
സ്വന്തമായി കിണറുകൾ ഇല്ലാത്തവർ വൻതുക മുടക്കി വെള്ളം വിലയ്ക്കു വാങ്ങിയാണ് ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇത് എത്ര ദിവസം വേണ്ടിവരുമെന്ന് അറിയില്ല. വെള്ളം വാങ്ങാൻ തുടർച്ചയായി പണം മുടക്കാനും എല്ലാവർക്കും സാധിക്കില്ല. ജല അതോറിറ്റിയിൽ വിളിച്ചാൽ ആരും ഫോൺ എടുക്കില്ല. വാർഡ് നിവാസികളുടെ പരാതികൾ ഇങ്ങനെ നീളുന്നു. എത്രയും വേഗം പകരം സംവിധാനം ഏർപ്പെടുത്താൻ അധികൃതർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.