എല്ലാവർക്കും സുഖദർശനം സാധ്യമാക്കും: മന്ത്രി വാസവൻ
പന്തളം ∙ ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാവർക്കും സുഖദർശനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി വി.എൻ.വാസവൻ. വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാനനപാതയിൽ പ്രാഥമികസൗകര്യവും ശുദ്ധജല വിതരണവും കുറ്റമറ്റരീതിയിൽ നടപ്പാക്കുമെന്നും

പന്തളം ∙ ശബരിമലയിൽ ദർശനത്തിനെത്തുന്ന എല്ലാവർക്കും സുഖദർശനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മന്ത്രി വി.എൻ.വാസവൻ. വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാനനപാതയിൽ പ്രാഥമികസൗകര്യവും ശുദ്ധജല വിതരണവും കുറ്റമറ്റരീതിയിൽ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
100 ഡോക്ടർമാർ സൗജന്യ സേവനത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ട്.പദ്ധതികളെല്ലാം ഇ ടെൻഡർ മുഖേന നടപ്പാക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.40 ലക്ഷം ടൺ അരവണ മണ്ഡലകാലത്തിന്റെ ആദ്യനാളുകളിലേക്ക് തയാറാവുകയാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡ് അംഗങ്ങളായ എ.അജികുമാർ, ജി.സുന്ദരേശൻ, കലക്ടർ എസ്.പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ, സബ് കലക്ടർ സുമിത് കുമാർ താക്കൂർ, നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, ദേവസ്വം ബോർഡ് സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ, പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് എൻ.ശങ്കർ വർമ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ രഞ്ജിത് കെ.ശേഖർ, അഡീഷനൽ സെക്രട്ടറി ടി.ആർ.ജയപാൽ, ഡപ്യൂട്ടി കമ്മിഷണർ എൻ.ശ്രീധരശർമ, ഉപദേശകസമിതി പ്രസിഡന്റ് വിനു നരേന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.
പന്തളം ക്ഷേത്രത്തിൽ വിപുലമായ സൗകര്യം
പന്തളം ∙ വലിയ കോയിക്കൽ ക്ഷേത്രത്തിൽ ഇക്കുറി വിപുലമായ സൗകര്യങ്ങളൊരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. നഗരസഭയിലെ ആരോഗ്യവിഭാഗത്തിലെ ഒഴിവ് നികത്താൻ നടപടിയുണ്ടാകുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. പാർക്കിങിൽ വെള്ളം കയറുന്നതൊഴിവാക്കാൻ ചീപ്പ് നിർമിക്കുന്നതിന് ധനാനുമതിക്കുള്ള തടസ്സം പരിഹരിക്കാൻ ഇടപെടും. ആരോഗ്യവകുപ്പിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കാൻ ശ്രമം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. അഗ്നിരക്ഷാസേന 25 അംഗ സംഘത്തെ സേവനത്തിനായി നിയോഗിക്കും. കെഎസ്ആർടിസി എല്ലാ ദിവസവും രാത്രി 9ന് പമ്പ സർവീസ് നടത്തും.