പൂട്ടുകട്ടകൾ ഇളകി: റോഡ് കുഴിയായി മാറി
തിരുവല്ല ∙ ദേശീയപാതയുടെ ഭാഗമായിട്ടും തകർന്നു കുഴികളായി എംസി റോഡിലെ രാമൻചിറ ഭാഗം. 4 വർഷം മുൻപ് പൂട്ടുകട്ട പാകിയ ഭാഗമാണ് കട്ടകൾ ഇളകി തകർന്നു കുഴിയായി മാറിയത്. ഈ ഭാഗത്ത് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്.ടാറിങ് നടത്തിയാലും വെള്ളക്കെട്ടും കുഴിയുമായി മാറുന്നത് പതിവായതോടെയാണ് 25 മീറ്ററോളം ഭാഗം പൂട്ടുകട്ട

തിരുവല്ല ∙ ദേശീയപാതയുടെ ഭാഗമായിട്ടും തകർന്നു കുഴികളായി എംസി റോഡിലെ രാമൻചിറ ഭാഗം. 4 വർഷം മുൻപ് പൂട്ടുകട്ട പാകിയ ഭാഗമാണ് കട്ടകൾ ഇളകി തകർന്നു കുഴിയായി മാറിയത്. ഈ ഭാഗത്ത് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. ടാറിങ് നടത്തിയാലും വെള്ളക്കെട്ടും കുഴിയുമായി മാറുന്നത് പതിവായതോടെയാണ് 25 മീറ്ററോളം ഭാഗം പൂട്ടുകട്ട പാകിയത്.
15 ലക്ഷം രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് ഇട്ട പൂട്ടുകട്ടകൾ പലയിടത്തും ഇളകാൻ തുടങ്ങിയിട്ട് വർഷങ്ങളായി.ചങ്ങനാശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ സിഗ്നലിൽ നിന്നു വിടുമ്പോൾ നേരേ വന്നു ചാടുന്നതു പൂട്ടുകട്ട ഇളകിയ കുഴിയിലേക്കാണ്. ഈ ഭാഗത്തെ വളവു കൂടിയാകുമ്പോൾ വാഹനം വെട്ടിക്കാനും പറ്റില്ല. കുഴിയിൽ വീഴുന്ന വാഹനം മറിയാനുള്ള സാധ്യതയും ഏറെയാണ്.
ദേശീയപാത അതോറിറ്റിയുടെ കൊല്ലം ഓഫിസിനാണ് റോഡിന്റെ ചുമതല. മഴുവങ്ങാട് മുതൽ രാമൻചിറ വരെ 2 കിലോമീറ്റർ ദൂരം റോഡ് പുനരുദ്ധാരണത്തിന് 35 ലക്ഷം രൂപ അനുവദിച്ച് 2 പ്രാവശ്യം ടെൻഡർ ചെയ്തെങ്കിലും ആരും എടുത്തില്ല. മൂന്നാമത്തെ പ്രാവശ്യം ഒരു കമ്പനി 10 ശതമാനം അധിക തുകയാണ് ആവശ്യപ്പെട്ടത്. ഇതിന് ഉയർന്ന തലത്തിലുള്ള അനുവാദം വേണമെന്നതിനാൽ അതിനുള്ള കാത്തിരിപ്പാണ് ഇപ്പോൾ.