ഗതാഗത തടസ്സം അറിയാതെ തീർഥാടക വാഹനങ്ങൾ
കോന്നി ∙ അച്ചൻകോവിൽ റോഡിലെ ഗതാഗത തടസ്സം അറിയാതെ തീർഥാടക വാഹനങ്ങൾ കടന്നുപോകുന്നത് പ്രയാസം സൃഷ്ടിക്കുന്നു. കടിയാറിനു സമീപം കലുങ്ക് തകർന്നു കിടക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നില്ല. ഗൂഗിൾ മാപ്പിൽ കോന്നി -കല്ലേലി- അച്ചൻകോവിൽ റൂട്ട് കാണിക്കുന്നതിനാൽ വാഹനങ്ങൾ ഇതുവഴി വരുന്നുണ്ട്. എന്നാൽ, കല്ലേലി

കോന്നി ∙ അച്ചൻകോവിൽ റോഡിലെ ഗതാഗത തടസ്സം അറിയാതെ തീർഥാടക വാഹനങ്ങൾ കടന്നുപോകുന്നത് പ്രയാസം സൃഷ്ടിക്കുന്നു. കടിയാറിനു സമീപം കലുങ്ക് തകർന്നു കിടക്കുന്നതിനാൽ ഇതുവഴി വാഹനങ്ങൾ കടത്തിവിടുന്നില്ല. ഗൂഗിൾ മാപ്പിൽ കോന്നി -കല്ലേലി- അച്ചൻകോവിൽ റൂട്ട് കാണിക്കുന്നതിനാൽ വാഹനങ്ങൾ ഇതുവഴി വരുന്നുണ്ട്. എന്നാൽ, കല്ലേലി ചെക്പോസ്റ്റിൽ എത്തുമ്പോൾ മാത്രമാണ് പോകാൻ കഴിയില്ലെന്ന വിവരം ലഭിക്കുന്നത്. സംസ്ഥാന പാതയിൽ എലിയറയ്ക്കൽ ജംക്‌ഷനിൽ നിന്നാണ് അച്ചൻകോവിൽ റോഡിലേക്ക് പ്രവേശിക്കുന്നത്.
ഇവിടെ നിന്ന് കല്ലേലി ചെക്പോസ്റ്റ് വരെ ആറ് കിലോമീറ്റർ സഞ്ചരിച്ച ശേഷം ഇതേ റൂട്ടിൽ തിരികെയെത്തി വേണം തീർഥാടകർക്ക് മടങ്ങാൻ. തമിഴ്നാട്ടിൽ നിന്നടക്കമുള്ള ഭക്തർ ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകാനാണ് ഈ റൂട്ട് തിരഞ്ഞെടുക്കുന്നത്. കടിയാറിനു സമീപത്തെ കലുങ്ക് നന്നാക്കി ഗതാഗതം പുനഃസ്ഥാപിക്കുന്നതു വരെ തീർഥാടക വാഹനങ്ങൾ എലിയറയ്ക്കലിൽ നിന്ന് കല്ലേലിയിലേക്കു പോകാതെ തിരിച്ചുവിടാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.