എരുമേലി - കോട്ടയം കെഎസ്ആർടിസി സർവീസ് ഇപ്പോഴും വാഗ്ദാനം മാത്രം
മല്ലപ്പള്ളി ∙കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്ന് എരുമേലി - കോട്ടയം സർവീസ് ആരംഭിക്കണമെന്ന കാലങ്ങളായുളള യാത്രക്കാരുടെ ആവശ്യം ഇനിയും യാഥാർഥ്യമായിട്ടില്ല.കോട്ടയം –കറുകച്ചാൽ –മല്ലപ്പള്ളി –വായ്പൂര് –കോട്ടാങ്ങൽ– ചുങ്കപ്പാറ– പൊന്തൻപുഴ– മുക്കട വഴി എരുമേലിക്കു കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിനാണ്

മല്ലപ്പള്ളി ∙കെഎസ്ആർടിസി സബ് ഡിപ്പോയിൽ നിന്ന് എരുമേലി - കോട്ടയം സർവീസ് ആരംഭിക്കണമെന്ന കാലങ്ങളായുളള യാത്രക്കാരുടെ ആവശ്യം ഇനിയും യാഥാർഥ്യമായിട്ടില്ല. കോട്ടയം –കറുകച്ചാൽ –മല്ലപ്പള്ളി –വായ്പൂര് –കോട്ടാങ്ങൽ– ചുങ്കപ്പാറ– പൊന്തൻപുഴ– മുക്കട വഴി എരുമേലിക്കു കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിനാണ് അധികൃതർ നടപടി സ്വീകരിക്കാത്തത്. കോട്ടയം - മല്ലപ്പള്ളി– ചുങ്കപ്പാറ എരുമേലി വഴി മണ്ണടിശാലയ്ക്കും, വായ്പൂര് - ചുങ്കപ്പാറ എരുമേലി വഴി ഉമ്മിക്കുപ്പക്കും സ്വകാര്യബസുകൾ സർവീസ് നടത്തിയിരുന്നതാണ്. എന്നാൽ ഇതിനിടയിൽ തലങ്ങും വിലങ്ങും സമയ ക്ലിപ്തതയില്ലൊതെ സ്വകാര്യ ബസുകൾക്കു മുൻപിലും പിന്നിലുമായി കെഎസ്ആർടിസി സർവീസ് ആരംഭിച്ചതോടെ മല്ലപ്പള്ളി - പൊന്തൻപുഴ, മണിമല, മല്ലപ്പള്ളി - കോട്ടാങ്ങൽ - മണിമലയടക്കമുള്ള സ്വകാര്യ സർവീസുകൾ നിലച്ചു.പിന്നീട് കെഎസ്ആർടിസി പിൻവാങ്ങുകയും ചെയ്തു. താലൂക്കിന്റെ കിഴക്കൻ പ്രദേശത്ത് യാത്രാക്ലേശം പരിഹരിക്കുന്നത് അധികൃതർ അവഗണിക്കുകയാണെന്നാണ് പരാതി.
മുൻപ് മല്ലപ്പള്ളി ഡിപ്പോയിൽ നിന്നു ചുങ്കപ്പാറയിലേക്കുള്ള സർവീസുകൾ മണിമലയിലേക്കും പൊന്തൻപുഴവരെയും നീട്ടിയിരുന്നെങ്കിലും ഇപ്പോൾ എല്ലാം ചുങ്കപ്പാറയിൽ അവസാനിക്കുന്ന സ്ഥിതിയാണ്. മണ്ഡല കാലത്തോടനുബന്ധിച്ചു കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചാൽ അയ്യപ്പഭക്തർക്കും, വിദ്യാർഥികളടക്കമുള്ള നൂറുകണക്കിനു യാത്രക്കാർക്കും പ്രയോജനകരമാകും.