വാർത്തു, പൂട്ടുകട്ട പാകി, പൊളിക്കുന്നു, ടാർ ചെയ്യും...
പത്തനംതിട്ട∙ കഴിഞ്ഞ വർഷം കോൺക്രീറ്റ് ചെയ്തു. ഇത്തവണ മുഴുവൻ കൊത്തിയിളക്കി വീണ്ടും പണിയുന്നു. അഴൂർ സബ് സ്റ്റേഷൻ –കാതോലിക്കേറ്റ് കോളജ് റോഡിനാണ് ഇങ്ങനെ ഭാഗ്യം ലഭിച്ചത്.ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ മരാമത്ത് വകുപ്പാണ് പണി ചെയ്യുന്നത്. പത്തനംതിട്ട– കൈപ്പട്ടൂർ , പത്തനംതിട്ട– താഴൂർക്കടവ് റോഡുകളെ

പത്തനംതിട്ട∙ കഴിഞ്ഞ വർഷം കോൺക്രീറ്റ് ചെയ്തു. ഇത്തവണ മുഴുവൻ കൊത്തിയിളക്കി വീണ്ടും പണിയുന്നു. അഴൂർ സബ് സ്റ്റേഷൻ –കാതോലിക്കേറ്റ് കോളജ് റോഡിനാണ് ഇങ്ങനെ ഭാഗ്യം ലഭിച്ചത്.ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ മരാമത്ത് വകുപ്പാണ് പണി ചെയ്യുന്നത്. പത്തനംതിട്ട– കൈപ്പട്ടൂർ , പത്തനംതിട്ട– താഴൂർക്കടവ് റോഡുകളെ ബന്ധിപ്പിക്കുന്ന പാതയാണിത്. കഴിഞ്ഞ വർഷം കോളജ് ജംക്‌ഷൻ മുതൽ കോളജ് ഹോസ്റ്റൽ വരെ റോഡിന്റെ രണ്ട് വശവും കോൺക്രീറ്റ് ചെയ്തു.
അതേപോലെ ബസ് സ്റ്റേഷൻ ജംക്‌ഷൻ മുതൽ കോളജ് ഹോസ്റ്റൽ വരെ റോഡിന്റെ രണ്ട് വശത്തും പൂട്ടുകട്ടയും പാകി. ലക്ഷങ്ങൾ മുടക്കിയാണ് പണി നടത്തിയത്. അതാണ് മുഴുവൻ കൊത്തിയിളക്കി മാറ്റിയ ശേഷം ടാറിങ് നടത്തുന്നത്.ഇവിടെ പാകിയ പൂട്ടുകട്ട മുഴുവൻ ഇളക്കി റിങ് റോഡിൽ കല്ലറക്കടവ് മുതൽ ശ്മശാനം വരെ കൊണ്ടിട്ടു. കോൺക്രീറ്റ് കൊത്തിയിളക്കി റോഡിന്റെ വശത്തു തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതും കോരി ലോറിയിൽ കയറ്റി റിങ് റോഡിന്റെ വശത്ത് നിക്ഷേപിക്കാനാണു പദ്ധതി.