ഒരുവർഷം നീണ്ട നിയോഗം പൂർത്തിയാക്കി മേൽശാന്തി പി.എൻ. മഹേഷ് പിടിയിറങ്ങുന്നു
ശബരിമല∙അയ്യപ്പ സന്നിധിയിൽ ഒരു വർഷം നീണ്ട പൂജാ നിയോഗം പൂർത്തിയാക്കി മേൽശാന്തി പി.എൻ. മഹേഷ് പിടിയിറങ്ങുന്നു. ചിത്തിര ആട്ടത്തിരുന്നാളായ ഇന്ന് മേൽശാന്തി എന്ന നിലയിലുള്ള അവസാന പൂജയായിരുന്നു. പടിയിറങ്ങും മുൻപുള്ള അവസാന പൂജ കാണാൻ വീട്ടുകാരും നാട്ടുകാരും എത്തി. ഒരു വർഷത്തിനിടെ പൂജയ്ക്കു തടസ്സമായി ചെറിയ പനി

ശബരിമല∙അയ്യപ്പ സന്നിധിയിൽ ഒരു വർഷം നീണ്ട പൂജാ നിയോഗം പൂർത്തിയാക്കി മേൽശാന്തി പി.എൻ. മഹേഷ് പിടിയിറങ്ങുന്നു. ചിത്തിര ആട്ടത്തിരുന്നാളായ ഇന്ന് മേൽശാന്തി എന്ന നിലയിലുള്ള അവസാന പൂജയായിരുന്നു. പടിയിറങ്ങും മുൻപുള്ള അവസാന പൂജ കാണാൻ വീട്ടുകാരും നാട്ടുകാരും എത്തി. ഒരു വർഷത്തിനിടെ പൂജയ്ക്കു തടസ്സമായി ചെറിയ പനി പോലും വന്നിട്ടില്ലെന്നും അയ്യപ്പ സ്വാമിയുടെ കടാക്ഷമാണെന്നും പി.എൻ മഹേഷ് പറഞ്ഞു. ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് ലക്ഷാർച്ചന, കളഭാഭിഷേകം, ഉദയാസ്തമന പൂജ , പടിപൂജ എന്നിവയും ഉണ്ടായിരുന്നു.
ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാൾ പൂജ ആയിരങ്ങൾ കണ്ടു തൊഴുതു. പുലർച്ചെ 5 ന് നട തുറന്നപ്പോൾ നല്ല തിരക്കായിരുന്നു. പതിനെട്ടാംപടി കയറാൻ നടപ്പന്തലിൽ നിറയെ തീർഥാടകർ ഉണ്ടായിരുന്നു. നെയ്യഭിഷേകത്തിനും തിരക്ക് അനുഭവപ്പെട്ടു. ഉച്ചയോടെ തിരക്ക് കുറഞ്ഞു രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.