പത്തനംതിട്ട ∙ സത്യവിശ്വാസ വഴിയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച അഭയ സ്ഥാനമായിരുന്നു മഞ്ഞനിക്കര ദയറയും പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടവും. പരിശുദ്ധ ഏലിയാസ് ബാവായുടെ കബറിങ്കലെത്തി പ്രാർഥിക്കുന്നത് അദ്ദേഹത്തിന്റെ ജീവിത

പത്തനംതിട്ട ∙ സത്യവിശ്വാസ വഴിയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച അഭയ സ്ഥാനമായിരുന്നു മഞ്ഞനിക്കര ദയറയും പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടവും. പരിശുദ്ധ ഏലിയാസ് ബാവായുടെ കബറിങ്കലെത്തി പ്രാർഥിക്കുന്നത് അദ്ദേഹത്തിന്റെ ജീവിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സത്യവിശ്വാസ വഴിയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച അഭയ സ്ഥാനമായിരുന്നു മഞ്ഞനിക്കര ദയറയും പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടവും. പരിശുദ്ധ ഏലിയാസ് ബാവായുടെ കബറിങ്കലെത്തി പ്രാർഥിക്കുന്നത് അദ്ദേഹത്തിന്റെ ജീവിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സത്യവിശ്വാസ വഴിയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച അഭയ സ്ഥാനമായിരുന്നു മഞ്ഞനിക്കര ദയറയും പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടവും. പരിശുദ്ധ ഏലിയാസ് ബാവായുടെ കബറിങ്കലെത്തി പ്രാർഥിക്കുന്നത് അദ്ദേഹത്തിന്റെ ജീവിത നിഷ്ഠയായിരുന്നു. പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടാകുമ്പോൾ കബറിങ്കലെത്തുന്ന ഭക്തനായിരുന്നു ശ്രേഷ്ഠ പിതാവ്.

ബാവാ വൈദിക പഠനം പൂർത്തിയാക്കിയത് മഞ്ഞനിക്കരയിലാണ്. അന്ത്യോക്യ സിംഹാസന പ്രതിനിധിയും ദയറ അധിപനുമായിരുന്ന ഏലിയാസ് മാർ യൂലിയോസ് ബാവായുടെ ശിക്ഷണത്തിലായിരുന്നു പഠനം. അതിനാൽ എത്ര തിരക്കിനിടയിലും പരിശുദ്ധന്റെ എല്ലാ ഓർമപ്പെരുന്നാളിനും മുടങ്ങാതെ ബാവാ മഞ്ഞനിക്കരയിൽ എത്തുമായിരുന്നു.

ADVERTISEMENT

വാർധക്യത്തിന്റെ ആരോഗ്യ പ്രശ്നങ്ങളിലും അദ്ദേഹം മാറി നിന്നില്ല. 1958ൽ കണ്ടനാട് ഭദ്രാസനാധിപനായിരുന്ന പൗലോസ് മാർ പീലക്സിനോസാണ് (പിന്നീട് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ) വൈദിക പഠനത്തിനായി കത്തുനൽകി മഞ്ഞനിക്കരയ്ക്ക് അയച്ചത്. 1958 സെപ്റ്റംബർ 21ന് ഏലിയാസ് മാർ യൂലിയോസ് ബാവാ കശീശ പട്ടം നൽകി.

മഞ്ഞനിക്കര ദയറയുടെ പൂർവ വിദ്യാർഥികളിൽ കാതോലിക്കാ സ്ഥാനത്തേക്ക് ഉയർന്ന വ്യക്തിയാണു ശ്രേഷ്ഠ ബാവാ. തന്റെ കാലഘട്ടത്തിൽ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ കബറടക്കത്തിനും ഇപ്പോഴത്തെ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ സ്ഥാനാരോഹണത്തിനും മുഖ്യകാർമികത്വം വഹിക്കുകയും ചെയ്തു.

ADVERTISEMENT

2023ലെ ദുക്റോനോ പെരുന്നാളിനാണ് ബാവാ അവസാനമായി എത്തിയതെന്ന് ദയറാധിപൻ ഗീവർഗീസ് മാർ അത്തനാസിയോസ് ഓർക്കുന്നു. മഞ്ഞനിക്കര തീർഥാടക സമൂഹത്തിന് ബാവായുടെ പ്രസംഗം ആവേശമായിരുന്നു. പദയാത്രയായി എത്തുന്ന തീർഥാടകർ ബാവായുടെ പ്രസംഗവും കേട്ട ശേഷമാണ് മടങ്ങാറുള്ളത്.

ശ്രേഷ്ഠ ബാവായുടെ വിയോഗത്തിൽ അനുശോചിച്ചു
കൊച്ചി ∙ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ വിയോഗത്തിൽ പ്രമുഖർ അനുശോചിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആശുപത്രിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. സമരഭരിതമായ താപസ ജീവിതമായിരുന്നു ശ്രേഷ്ഠ ബാവായുടെതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ADVERTISEMENT

പ്രതിസന്ധിഘട്ടങ്ങളിൽ യാക്കോബായ സഭയെ മുന്നോട്ടു നയിക്കുന്നതിനുള്ള ഊർജവും ശക്തിയുമാണു ശ്രേഷ്ഠ ബാവാ വിശ്വാസി സമൂഹത്തിനു നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.രാജീവ് ആശുപത്രിയിലെത്തി ശ്രേഷ്ഠ ബാവായ്ക്ക് അന്തിമോപചാരമർപ്പിച്ചു. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ പോലും സഭയെന്ന കപ്പലിനെ ആടിയുലയാതെ നയിച്ച കപ്പിത്താനായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.

വലിയ ഇടയന്റെ വേർപാട് ലോകമെമ്പാടുമുള്ള പാത്രിയർക്കീസ് വിശ്വാസ സമൂഹത്തിനു തീരാത്ത നഷ്ടമാണെന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. ശ്രേഷ്ഠ ബാവായുടെ വേർപാടോടെ ജീവിതം കൊണ്ടും ആശയം കൊണ്ടും പകരം വയ്ക്കാനില്ലാത്ത ഇടയനെയാണു യാക്കോബായ സഭയ്ക്ക് നഷ്‌ടമായതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.

പോരാളിയായും നാഥനായും ദൈവം നൽകിയ ഇരട്ട വേഷങ്ങൾ തീവ്രമായി പകർന്നാടിയ ജീവിതമായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അനുസ്മരിച്ചു. ശ്രേഷ്ഠ ബാവായുടെ എളിയ ജീവിതം കാണാനും ആതിഥ്യമര്യാദയും സ്നേഹവും അനുഭവിക്കാനും പലതവണ സാധിച്ചിട്ടുണ്ടെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അനുസ്മരിച്ചു. എൻസിപി അഖിലേന്ത്യാ വർക്കിങ് പ്രസിഡന്റ് പി.സി. ചാക്കോ, ബെന്നി ബഹനാൻ എംപി, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി തുടങ്ങിയവർ അനുശോചിച്ചു.

പത്തനംതിട്ട ∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ തുമ്പമൺ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് അനുശോചിച്ചു. യാക്കോബായ തുമ്പമൺ ഭദ്രാസന കൗൺസിൽ, ഭദ്രാസനത്തിലെ വൈദികയോഗം, ഭദ്രാസനത്തിലെ ആത്മീയ സംഘടനകൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.തിരുവല്ല ∙ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹവിയോഗത്തിൽ യോഗ ക്ഷേമ സഭ സംസ്ഥാന അധ്യക്ഷൻ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് അനുശോചിച്ചു. 

English Summary:

The Thumpamon Diocese of the Jacobite Syrian Christian Church, under the leadership of Metropolitan Yuhanon Mar Milithios, has expressed deep condolences on the passing of Catholicos Baselios Thomas I. Various church organizations and the Diocesan Priests' Association joined in mourning the loss.