ശബരിമലയിൽ ലക്ഷാർച്ചനയോടെ ചിത്തിര ആട്ടത്തിരുനാളാഘോഷം
ശബരിമല ∙ ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചനയോടെ ചിത്തിര ആട്ടത്തിരുനാൾ ആഘോഷിച്ചു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പൂജിച്ചു ബ്രഹ്മകലശം നിറച്ചു. ലക്ഷാർച്ചനയുടെയും കളഭാഭിഷേകത്തിന്റെയും ബ്രഹ്മകലശങ്ങൾ ഒരുമിച്ചാണു നിറച്ചത്. തുടർന്നു 25 ശാന്തിക്കാർ സഹസ്രനാമം ചൊല്ലി അർച്ചന

ശബരിമല ∙ ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചനയോടെ ചിത്തിര ആട്ടത്തിരുനാൾ ആഘോഷിച്ചു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പൂജിച്ചു ബ്രഹ്മകലശം നിറച്ചു. ലക്ഷാർച്ചനയുടെയും കളഭാഭിഷേകത്തിന്റെയും ബ്രഹ്മകലശങ്ങൾ ഒരുമിച്ചാണു നിറച്ചത്. തുടർന്നു 25 ശാന്തിക്കാർ സഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു.
രാവിലെ 11ന് ലക്ഷം മന്ത്രങ്ങൾ ചൊല്ലി അർച്ചന പൂർത്തിയാക്കി. ഉദയാസ്തമന പൂജയ്ക്കും നെയ്യഭിഷേകത്തിനും ശേഷം ലക്ഷാർച്ചന, കളഭാഭിഷേകം എന്നിവയുടെ ബ്രഹ്മകലശങ്ങൾ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. മേൽശാന്തി പി.എൻ.മഹേഷ് ബ്രഹ്മകലശം പ്രദക്ഷിണമായി ശ്രീകോവിലിൽ എത്തിച്ചു.
ആദ്യം ലക്ഷാർച്ചനയുടെ ബ്രഹ്മകലശം അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. പിന്നീടായിരുന്നു കളഭാഭിഷേകം.പുറപ്പെടാ മേൽശാന്തിമാരായ പി.എൻ.മഹേഷ് (ശബരിമല), പി.ജി.മുരളി (മാളികപ്പുറം) എന്നിവരുടെ സന്നിധാനത്തെ അവസാന പൂജയായിരുന്നു. തീർഥാടനത്തിനായി വൃശ്ചികം ഒന്നിന് ഇപ്പോഴത്തെ മേൽശാന്തി പി.എൻ.മഹേഷാണ് ക്ഷേത്രനട തുറക്കുക. പുതിയ മേൽശാന്തിമാരായ എസ്.അരുൺകുമാർ നമ്പൂതിരി (ശബരിമല), വാസുദേവൻ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണം 15ന് വൈകിട്ട് നടക്കും. 16ന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിയാണു നട തുറക്കുക.