പാടശേഖരങ്ങളൊരുങ്ങി; അപ്പർ കുട്ടനാട്ടിൽ വിതയുത്സവം തുടങ്ങി
പെരിങ്ങര ∙ അപ്പർ കുട്ടനാട്ടിൽ വിതയുത്സവം തുടങ്ങി. പടവിനകം ബി പാടശേഖരത്തിൽ കർഷകർ കൂട്ടായി വിത്തു വിതച്ചു കൊണ്ടാണ് ഈ വർഷത്തെ പുഞ്ചകൃഷിക്കു തുടക്കം കുറിച്ചത്. തിരുവോണ നാളിൽ തുടങ്ങിയ കൃഷിയൊരുക്കത്തിനു ശേഷം ദീപാവലി ദിനത്തിൽ വിത്തു വിതയ്ക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണു കർഷകർ. കഴിഞ്ഞ വർഷം വരിനെല്ലിന്റെ

പെരിങ്ങര ∙ അപ്പർ കുട്ടനാട്ടിൽ വിതയുത്സവം തുടങ്ങി. പടവിനകം ബി പാടശേഖരത്തിൽ കർഷകർ കൂട്ടായി വിത്തു വിതച്ചു കൊണ്ടാണ് ഈ വർഷത്തെ പുഞ്ചകൃഷിക്കു തുടക്കം കുറിച്ചത്. തിരുവോണ നാളിൽ തുടങ്ങിയ കൃഷിയൊരുക്കത്തിനു ശേഷം ദീപാവലി ദിനത്തിൽ വിത്തു വിതയ്ക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണു കർഷകർ.
കഴിഞ്ഞ വർഷം വരിനെല്ലിന്റെ ആധിക്യം കൂടുകയും വിളവിനെ ബാധിക്കുകയും ചെയ്തതോടെ ഇത്തവണ വരിനെല്ലിനെയും കവടയെയും നശിപ്പിച്ചശേഷമാണു വിത്തു വിതച്ചത്.വിതയിറക്കുന്നതിനോടൊപ്പം ഇനി പാടത്തു നിന്നു വെള്ളം വറ്റിക്കേണ്ടിവരും. വെള്ളം പമ്പു ചെയ്തു കളയുന്നതിനും കയറ്റുന്നതിനും ആവശ്യത്തിനു മോട്ടറും പെട്ടിയും പറയും ഇല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കർഷകർ പറഞ്ഞു.
ഇത്തവണ വിതയ്ക്കാനുള്ള വിത്തിനു പോലും കർഷകർ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. പാടശേഖര സമിതി പ്രസിഡന്റ് ചെല്ലപ്പൻ പെരുനിലം, സെക്രട്ടറി രാജൻ കോലത്ത്, കൺവീനർ പ്രസാദ് കറുകയിൽ, ജയകുമാർ പെരുനിലം, ബിജു മമ്പഴ, സജീവൻ കൈതവന, ബിജു കുരുവിക്കാട്, ബിജു പാലത്തിട്ട,, പൗലോസ്, അനിയച്ചൻ വെട്ടുചിറ തുടങ്ങിയ കർഷകരാണ് വിത്തു വിതയ്ക്ക് നേതൃത്വം നൽകിയത്. 120 ദിവസം മൂപ്പുള്ള ജ്യോതി നെൽവിത്താണ് വിതച്ചത്. അടുത്തയാഴ്ച പടവിനകം എ പാടശേഖരത്തിൽ വിത്തിറക്കും.