കോഴഞ്ചേരി–മാവേലിക്കര റോഡിൽ ഉണങ്ങി വീഴാറായി മരങ്ങൾ; ആശങ്കയുടെ നിഴലിൽ ജനം
ആറന്മുള ∙ കോഴഞ്ചേരി–മാവേലിക്കര റോഡിൽ കോഴിപ്പാലം കവലയിൽ ഉണങ്ങി നിൽക്കുന്ന 2 മരങ്ങൾ അപകടഭീഷണിയായിട്ടും മുറിച്ചു നീക്കാൻ നടപടിയില്ലാത്തതു യാത്രക്കാരെ ഭീതിയിലാക്കുന്നു.ഉണങ്ങിയ മരങ്ങൾ റോഡിലേക്കു ചാഞ്ഞു നിൽക്കുകയാണ്. ഏതുനിമിഷവും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ്. മാസങ്ങൾക്കു മുൻപു ശിഖരങ്ങൾ മുറിച്ചുമാറ്റിയ

ആറന്മുള ∙ കോഴഞ്ചേരി–മാവേലിക്കര റോഡിൽ കോഴിപ്പാലം കവലയിൽ ഉണങ്ങി നിൽക്കുന്ന 2 മരങ്ങൾ അപകടഭീഷണിയായിട്ടും മുറിച്ചു നീക്കാൻ നടപടിയില്ലാത്തതു യാത്രക്കാരെ ഭീതിയിലാക്കുന്നു. ഉണങ്ങിയ മരങ്ങൾ റോഡിലേക്കു ചാഞ്ഞു നിൽക്കുകയാണ്. ഏതുനിമിഷവും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ്. മാസങ്ങൾക്കു മുൻപു ശിഖരങ്ങൾ മുറിച്ചുമാറ്റിയ മരങ്ങൾ നീക്കം ചെയ്യാത്തതു നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സ്വകാര്യബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഓരോനിമിഷവും പോകുന്ന റോഡാണെങ്കിലും മരം മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണു പരാതി.വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും അപകടഭീതിയിലാണ്. കാൽനടക്കാർക്കും വാഹനയാത്രയ്ക്കും ഭീതിപരത്തി നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ നടപടിയുണ്ടായില്ലെങ്കിൽ ദുരന്തത്തിനു സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.