പൈപ്പ് പൊട്ടൽ പതിവ്; നെഞ്ച് തകരുന്നത് റോഡിന്
വായ്പൂര്∙ കോട്ടാങ്ങൽ - പാടിമൺ ജേക്കബ്സ് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പിൽ നിരന്തരമായി തകർച്ച സംഭവിക്കുന്നതിനാൽ മേഖലയിൽ ജലവിതരണം തടസ്സപ്പെടുന്നതായി പരാതി. ശാസ്താംകോയിക്കൽ ജംക്‌ഷനു സമീപം തകർച്ച കണ്ടെത്താൻ പാതതുരന്നുള്ള ശ്രമം 2 ദിവസമായി തുടരുകയാണ്. 5 അടിയിലധികം താഴ്ചയിലൂടെ കടന്നുപോകുന്ന കാലഹരണപ്പെട്ട

വായ്പൂര്∙ കോട്ടാങ്ങൽ - പാടിമൺ ജേക്കബ്സ് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പിൽ നിരന്തരമായി തകർച്ച സംഭവിക്കുന്നതിനാൽ മേഖലയിൽ ജലവിതരണം തടസ്സപ്പെടുന്നതായി പരാതി. ശാസ്താംകോയിക്കൽ ജംക്‌ഷനു സമീപം തകർച്ച കണ്ടെത്താൻ പാതതുരന്നുള്ള ശ്രമം 2 ദിവസമായി തുടരുകയാണ്. 5 അടിയിലധികം താഴ്ചയിലൂടെ കടന്നുപോകുന്ന കാലഹരണപ്പെട്ട ആസ്ബസ്റ്റോസ് കുഴലുകൾ മർദം താങ്ങാനാകാതെ തകരുന്നത് കണ്ടെത്തുന്നതിനാണു പാത തുരക്കുന്നത്.
ശാസ്താംകോയിക്കലിനും കുളങ്ങരക്കാവിനുമിടയിൽ ഇടതടവില്ലാതെ പൈപ്പ് പൊട്ടുന്നതായാണ് ആക്ഷേപം. 4 വർഷത്തിനിടയിൽ 12 ഇടങ്ങളിലായി 43 പ്രവശ്യമാണ് തകർച്ച കണ്ടെത്താൻ റോഡ് തുരന്നത്. ഉന്നത നിലവാരത്തിൽ 36.5 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ റോഡിൽ പതിവായ പൈപ്പ് തകർച്ച പാതയുടെ ആയുസ്സിനെ തന്നെ ബാധിച്ചിരിക്കുകയാണ്.