മഴയിലും കാറ്റിലും കുരമ്പാലയിൽ 250 മൂട് കുലവാഴകൾ നശിച്ചു
പന്തളം ∙ ഞായറാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ 250 മൂട് കുലവാഴകൾ നശിച്ചു. കുരമ്പാല മുള്ളംകോട്ട് അനിൽകുമാറിന്റെ കുരമ്പാലക്കുളം ഏലായിലെ ഏത്തവാഴക്കൃഷിയാണ് വ്യാപകമായി നശിച്ചത്. ഡിസംബർ അവസാനത്തേക്ക് വിളവെടുക്കാൻ പാകമായിരുന്ന കുലകളാണ് കാറ്റിൽ നിലംപൊത്തിയത്. അസി. കൃഷി ഓഫിസർമാരായ

പന്തളം ∙ ഞായറാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ 250 മൂട് കുലവാഴകൾ നശിച്ചു. കുരമ്പാല മുള്ളംകോട്ട് അനിൽകുമാറിന്റെ കുരമ്പാലക്കുളം ഏലായിലെ ഏത്തവാഴക്കൃഷിയാണ് വ്യാപകമായി നശിച്ചത്. ഡിസംബർ അവസാനത്തേക്ക് വിളവെടുക്കാൻ പാകമായിരുന്ന കുലകളാണ് കാറ്റിൽ നിലംപൊത്തിയത്.
അസി. കൃഷി ഓഫിസർമാരായ ശാരിശങ്കർ, പി.ജയപ്രകാശ് എന്നിവർ സ്ഥലം സന്ദർശിച്ചു. തോന്നല്ലൂർ ഭാഗത്ത് മരം വീണും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണും നാശനഷ്ടമുണ്ടായി. കുളനട പഞ്ചായത്തിലെ തുമ്പമൺ താഴം എംടി എൽപി സ്കൂളിന് സമീപം റോഡരികിൽ നിന്ന വാകമരത്തിന്റെ ശിഖരം ഒടിഞ്ഞു 11 കെവി ലൈനിൽ വീണു. പത്തനംതിട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് ശിഖരം നീക്കി റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.