കുരുക്കഴിക്കാൻ ഡിവൈഡർ: കുരുക്കായി അപകടങ്ങൾ
തിരുവല്ല ∙ എംസി റോഡിൽ കുരിശു കവലയ്ക്കും എസ്‍സിഎസ് കവലയ്ക്കും ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡർ അപകട കെണിയാകുന്നു.ഇന്നലെ പുലർച്ചെ ഈ ഭാഗത്ത് അജ്ഞാത വാഹനം ഡിവൈഡർ ഇടിച്ചു തെറിപ്പിച്ചു. ആർക്കും പരുക്കില്ല. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഇത്തരത്തിൽ പതിവാണ്. നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ വേണ്ടിയാണു ഡിവൈഡർ

തിരുവല്ല ∙ എംസി റോഡിൽ കുരിശു കവലയ്ക്കും എസ്‍സിഎസ് കവലയ്ക്കും ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡർ അപകട കെണിയാകുന്നു.ഇന്നലെ പുലർച്ചെ ഈ ഭാഗത്ത് അജ്ഞാത വാഹനം ഡിവൈഡർ ഇടിച്ചു തെറിപ്പിച്ചു. ആർക്കും പരുക്കില്ല. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഇത്തരത്തിൽ പതിവാണ്.
നഗരത്തിലെ ഗതാഗതം സുഗമമാക്കാൻ വേണ്ടിയാണു ഡിവൈഡർ സ്ഥാപിച്ചതെങ്കിലും മിക്കപ്പോഴും ഇവ ഗതാഗത തടസ്സത്തിനും അപകടത്തിനും കാരണമാകുന്നുണ്ട്. ഈ ഭാഗത്ത് എംസി റോഡിന് വീതിക്കുറവായതാണു പ്രധാന പ്രശ്നം.വീതികുറഞ്ഞ ഭാഗത്താണു കൂടുതലായും ഡിവൈഡറിൽ തട്ടുന്നതും അപകടം ഉണ്ടാകുന്നതും.ഡിവൈഡറുകൾ നീക്കം ചെയ്യണമെന്നു സെപ്റ്റംബറിൽ ചേർന്ന താലൂക്ക് വികസന സമിതിയിൽ തീരുമാനം ഉണ്ടായിരുന്നു.
എന്നാൽ ഇതേ പറ്റി പഠനം നടത്തി ഗതാഗത കുരുക്ക് ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തി മാത്രമേ നീക്കം ചെയ്യാൻ കഴിയൂ എന്ന നിലപാടിലാണു ട്രാഫിക് പൊലീസ്. തിരുവല്ലയിലെ വ്യാപാര സംഘടനകൾ ഉൾപ്പെടെ ഡിവൈഡർ നീക്കം ചെയ്യണം എന്ന നിലപാടിലാണ്.വാഹനങ്ങൾ ഇടിച്ചതിനെ തുടർന്നു ഡിവൈഡർ നീക്കം ചെയ്ത ഭാഗത്തുകൂടി വാഹനങ്ങൾ യുടേൺ എടുക്കുന്നത് ഈ ഭാഗത്ത് ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.