അബാൻ മേൽപാലം നിർമാണം: ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിൽ
പത്തനംതിട്ട∙ അബാൻ മേൽപാലം നിർമാണത്തിന്റെ ഭാഗമായി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ അന്തിമഘട്ടത്തിലേക്ക് കടന്ന് കെഎസ്ഇബി. 926 മീറ്റർ ദൂരത്തിലാണ് ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിക്കുന്നത്. 33കെവി,11കെവി ലൈനുകളാണ് ഇത്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ്, മനോരമ റോഡ് ഭാഗങ്ങളിലാണ് റോഡ് മുറിച്ച് കേബിൾ

പത്തനംതിട്ട∙ അബാൻ മേൽപാലം നിർമാണത്തിന്റെ ഭാഗമായി ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ അന്തിമഘട്ടത്തിലേക്ക് കടന്ന് കെഎസ്ഇബി. 926 മീറ്റർ ദൂരത്തിലാണ് ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിക്കുന്നത്. 33കെവി,11കെവി ലൈനുകളാണ് ഇത്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ്, മനോരമ റോഡ് ഭാഗങ്ങളിലാണ് റോഡ് മുറിച്ച് കേബിൾ സ്ഥാപിക്കുന്ന നിർമാണം നടത്താനുള്ളത്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡ് പരിസരത്താണ് ആദ്യം പണി തുടങ്ങുന്നത്.
മാസങ്ങളായി കെഎസ്ഇബി നടത്തിവരുന്ന പ്രവൃത്തിയുടെ ഭൂരിഭാഗവും കേബിൾ ബന്ധിപ്പിച്ച് തീരുന്നതോടെ പൂർണമാകും. വൈകാതെ തന്നെ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തും. ഇതിനുശേഷം, ഈ ഭാഗത്തെ റോഡിനു മുകളിലുള്ള വൈദ്യുതലൈനുകൾ അഴിച്ചു മാറ്റും. ട്രാൻസ്ഫോമറുകൾ 2 എണ്ണം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഒരെണ്ണം കൂടി ശേഷിക്കുന്നു. സ്വകാര്യ ബസ് സ്റ്റാൻഡിന് അടുത്തുള്ള പെട്രോൾ പമ്പിന് സമീപത്തുനിന്നും ആരംഭിച്ച് മുത്തൂറ്റ് ആശുപത്രി ഭാഗം വരെയെത്തുന്നതാണ് മേൽപാലം.
ഉച്ചയ്ക്ക് ശേഷമുള്ള കനത്ത മഴ കെഎസ്ഇബിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതിനാൽ, തുടർ പ്രവർത്തനങ്ങൾ മഴ കാരണം മാറ്റിവയ്ക്കേണ്ടിയും വന്നു. മൂന്നു ഘട്ടമായാണ് നിർമാണപ്രവർത്തനം പുരോഗമിച്ചത്. റോഡ് മുറിച്ച് കേബിൾ സ്ഥാപിച്ച ശേഷം അന്നേദിവസം അർധരാത്രിയോടെ തന്നെ പാത പഴയ നിലയിലാക്കാനാണ് തീരുമാനം.