വഴിയടച്ച് വാഹനപാർക്കിങ്, വഴിയില്ലാതെ പൊതുജനം; കണ്ടെന്ന് നടിക്കാതെ അധികൃതർ
മല്ലപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടത്തിനു മുന്നിലെ ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് ദുരിതമാകുന്നതായി പരാതി.വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കു വാഹനങ്ങൾക്ക് ഇടയിലൂടെ അപകടഭീതിയിൽ നടന്നു നീങ്ങേണ്ട അവസ്ഥയാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങൾക്കിടയിലൂടെ ഞെരുങ്ങി മാത്രമേ

മല്ലപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷനിലേക്കുള്ള പ്രവേശനകവാടത്തിനു മുന്നിലെ ഇരുചക്രവാഹനങ്ങളുടെ പാർക്കിങ് ദുരിതമാകുന്നതായി പരാതി.വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കു വാഹനങ്ങൾക്ക് ഇടയിലൂടെ അപകടഭീതിയിൽ നടന്നു നീങ്ങേണ്ട അവസ്ഥയാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങൾക്കിടയിലൂടെ ഞെരുങ്ങി മാത്രമേ കെട്ടിടത്തിലേക്കു പ്രവേശിക്കാൻ കഴിയൂ. ഇത്തരത്തിൽ പോകുമ്പോൾ പുകക്കുഴലുകളിൽ കാലുതട്ടി പൊള്ളലേൽക്കാനുള്ള സാധ്യതയേറെയാണ്.
ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുമാണ് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് അവരവരുടെ സൗകര്യം മാത്രം നോക്കിയാണു വാഹനം പാർക്ക് ചെയ്യുന്നതെന്നാണു പരാതി. സബ്ട്രഷറി, സബ്റജിസ്ട്രാർ ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, ജോയിന്റ് ആർടി ഓഫിസ്, താലൂക്ക് സപ്ലൈ ഓഫിസ്, പൊതുമരാമത്ത് ഓഫിസ് ഉൾപ്പെടെയുള്ള വിവിധ ഓഫിസുകളിലേക്കു ദിവസവും ഒട്ടേറെപ്പേരാണ് എത്തുന്നത്. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് ജീവനക്കാരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കി നൽകിയാൽ പ്രവേശനകവാടത്തിലെ ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന അഭിപ്രായം പൊതുജനങ്ങൾക്കിടയിലുണ്ട്.