തട്ടിപ്പുകേസ്: അറസ്റ്റിലായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി റൗഡി പട്ടികയിലും
പത്തനംതിട്ട ∙ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം പണം നൽകാതെയും തിരികെക്കൊടുക്കാതെയും തട്ടിപ്പു നടത്തിയ കേസിൽ അറസ്റ്റിലായ മലയാലപ്പുഴ താഴം കൃഷ്ണ നിവാസിൽ ബി.അർജുൻ ദാസിനെ (41) 2 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. സിപിഎം തുമ്പമൺ ടൗൺ തെക്ക് മുൻ ബ്രാഞ്ച് സെക്രട്ടറിയും ഹെവി

പത്തനംതിട്ട ∙ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ വാടകയ്ക്കെടുത്ത ശേഷം പണം നൽകാതെയും തിരികെക്കൊടുക്കാതെയും തട്ടിപ്പു നടത്തിയ കേസിൽ അറസ്റ്റിലായ മലയാലപ്പുഴ താഴം കൃഷ്ണ നിവാസിൽ ബി.അർജുൻ ദാസിനെ (41) 2 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. സിപിഎം തുമ്പമൺ ടൗൺ തെക്ക് മുൻ ബ്രാഞ്ച് സെക്രട്ടറിയും ഹെവി മെഷിനറീസ് ആൻഡ് എക്യുപ്മെന്റ്സ് വർക്കേഴ്സ് (സിഐടിയു) ജില്ലാ സെക്രട്ടറിയുമാണ് അർജുൻദാസ്. ഇയാളെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.രാജസ്ഥാൻ സ്വദേശിയായ കിഷൻ ലാലിനെ വിശ്വാസവഞ്ചന കാട്ടി ചതിച്ച കേസിലാണ് കോന്നി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ പത്തനംതിട്ട പൊലീസിന്റെ റൗഡി പട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്. മനപ്പൂർവല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം, ലഹളയുണ്ടാക്കൽ, സ്ത്രീകളെ അപമാനിക്കൽ തുടങ്ങി വിവിധ വകുപ്പുകളിൽ പല പൊലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. മലയാലപ്പുഴ പൊലീസ് ജൂൺ 19 ന് അർജുനെതിരെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് കോടതിയുടെ പരിഗണയിലാണ്.
കിഷൻ ലാലിന്റെ ജീവന് ഭീഷണി ഉയർത്തിയ പ്രതി, യന്ത്രസാമഗ്രികൾ തന്റേതാണെന്ന് കാണിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായി. പാനൽ ബോർഡ്, റാഡ് സെറ്റ്, വാട്ടർ പമ്പ് സെറ്റ്, ചെമ്പ് കേബിളുകൾ, ഡ്രില്ലിങ് മെഷീൻ തുടങ്ങി ചില ഇനങ്ങൾ കൂടി കണ്ടെത്തേണ്ടതുണ്ട്. അന്വേഷണത്തോട് സഹകരിക്കാത്തതിനാലും ഒളിപ്പിച്ച ബാക്കി യന്ത്ര ഭാഗങ്ങൾ കണ്ടെത്തേണ്ടതിനാലും പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കോന്നി പൊലീസ് ഇൻസ്‌പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ വിമൽ രംഗനാഥ്, എസ്‌സിപിഒ രഞ്ജിത്, ജോസൺ, അരുൺ, അൽസാം എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.