'എൽഡിഎഫിനു തിരിച്ചടിയാകുമെന്ന് ആശങ്ക?'; എഡിഎമ്മിന്റെ മരണം: കുടുംബത്തിന്റെ മൊഴിയെടുക്കാതെ അന്വേഷണ സംഘം
പത്തനംതിട്ട ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇതുവരെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തില്ല.നവീന്റെ മരണശേഷം 10 ദിവസം കഴിഞ്ഞാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എഡിഎമ്മിന്റെ മരണം കൂടുതൽ ചർച്ചയായാൽ അത്

പത്തനംതിട്ട ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇതുവരെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തില്ല. നവീന്റെ മരണശേഷം 10 ദിവസം കഴിഞ്ഞാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഉപതിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എഡിഎമ്മിന്റെ മരണം കൂടുതൽ ചർച്ചയായാൽ അത് എൽഡിഎഫിനു തിരിച്ചടിയാകുമെന്ന ആശങ്ക മൂലമാണ് രൂപീകരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സംഘം കുടുംബത്തിന്റെ മൊഴിയെടുക്കാൻ എത്താത്തത് എന്നാണ് വിമർശനം. കണ്ണൂർ ജില്ലാ പഞ്ചായത്തംഗം പി.പി.ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ നവീന്റെ ഭാര്യയുടെ ഉൾപ്പെടെ മൊഴിയെടുക്കാത്തതു കുടുംബം കഴിഞ്ഞ ദിവസം വാദത്തിൽ ഉന്നയിച്ചിരുന്നു.
ഇതിനിടെ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി നീട്ടിയതോടെ ഇനിയും മൊഴിയെടുക്കുന്നതു വൈകിയാൽ കൂടുതൽ വിമർശനം ഉയരുമെന്ന ആശങ്ക പൊലീസിനുണ്ട്. കണ്ണൂർ റേഞ്ച് ഐജിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല. നവീന്റെ സഹോദരൻ പി.പി.ദിവ്യയ്ക്കും ടി.വി.പ്രശാന്തിനുമെതിരെ നൽകിയ പരാതിയിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കാനുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ 5 ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിലുണ്ട്. നവീന്റെ മരണത്തിന്റെ പിറ്റേന്ന് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് സഹോദരൻ പ്രവീൺ ബാബു പരാതി നൽകിയത്.