പത്തനംതിട്ട ചലച്ചിത്ര മേള ഇന്നുമുതൽ; ആവേശമായി വിളംബര ജാഥ
പത്തനംതിട്ട ∙ ജില്ലയുടെ മണ്ണിൽ ലോക സിനിമയുടെ വിസ്മയമൊരുക്കി പത്തനംതിട്ടയിൽ ഇന്നു മുതൽ ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ വരവറിയിച്ച് വിളംബര ജാഥ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയിൽ വീട്ടമ്മമാരുടെ തിരുവാതിര മുതൽ പുലികളിയും മലബാർ തെയ്യവും ശിങ്കാരക്കാവടിയും ആദിവാസി നൃത്തവും പ്ലോട്ടുകളും

പത്തനംതിട്ട ∙ ജില്ലയുടെ മണ്ണിൽ ലോക സിനിമയുടെ വിസ്മയമൊരുക്കി പത്തനംതിട്ടയിൽ ഇന്നു മുതൽ ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ വരവറിയിച്ച് വിളംബര ജാഥ നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയിൽ വീട്ടമ്മമാരുടെ തിരുവാതിര മുതൽ പുലികളിയും മലബാർ തെയ്യവും ശിങ്കാരക്കാവടിയും ആദിവാസി നൃത്തവും പ്ലോട്ടുകളും നിറഞ്ഞതോടെ നഗരം ആവേശത്തിലായി. മേളയുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 4.30ന് കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ.കരുൺ ഐശ്വര്യ തിയറ്ററിൽ നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. മന്ത്രി വീണാ ജോർജ് ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും. സംവിധായകൻ കവിയൂർ ശിവപ്രസാദ് മുഖ്യാതിഥിയാകും. മേളയിൽ പങ്കെടുക്കാൻ റജിസ്ട്രേഷൻ നിർബന്ധമാണ്. കോളജ് വിദ്യാർഥികൾക്ക് 150 രൂപയും മറ്റുള്ളവർക്ക് 300 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. വിവരങ്ങൾക്ക് 94479 45710.
ചലച്ചിത്ര മേളയിൽ ഇന്ന്
∙ ട്രിനിറ്റി സ്ക്രീൻ 2: കുട്ടി സ്രാങ്ക് (9.30), ബി 32 മുതൽ 44 വരെ (12.00) ടേസ്റ്റ് ഓഫ് ചെറി (2.30)
∙ ട്രിനിറ്റി സ്ക്രീൻ 3: റാഷമൺ (9.30), സ്വരൂപം (11.30), ലൈഫ് ഈസ് ബ്യൂട്ടിഫുൾ (2.30)
∙ രമ്യ: കോർട്ട് (9.30), ദ ലഞ്ച് ബോക്സ് (11.45) സ്പ്രിങ്, സമ്മർ, ഫോൾ, വിന്റർ ആൻഡ് സ്പ്രിങ് (2.30)
∙ ടൗൺ ഹാൾ: ഓളവും തീരവും (9.30), മാൻഹോൾ (12.00), പോമഗ്രാനറ്റ് ഓർച്ചാഡ് (2.30)