അഗ്നിരക്ഷാ കേന്ദ്രം: പ്രതീക്ഷയായി പുതിയ കെട്ടിടം
അടൂർ ∙ അഗ്നിരക്ഷാകേന്ദ്രത്തിന്റെ കെട്ടിട നിർമാണം പുരോഗമിക്കുന്നു. പന്നിവിഴ പീടികയിൽ ദേവീ ക്ഷേത്രത്തിനു സമീപത്തുള്ള കനാൽ റോഡിന്റെ വശത്താണ് അഗ്നിരക്ഷാകേന്ദ്രത്തിനു സ്വന്തം കെട്ടിടം ഉയരുന്നത്. ഗ്രൗണ്ട് ഫ്ലോറിന്റെ പകുതി ഭാഗത്തെ കോൺക്രീറ്റ് പൂർത്തിയായി. ബാക്കിയുള്ള ഭാഗത്ത് പൈലിങ് ജോലികൾ ആരംഭിച്ചു.

അടൂർ ∙ അഗ്നിരക്ഷാകേന്ദ്രത്തിന്റെ കെട്ടിട നിർമാണം പുരോഗമിക്കുന്നു. പന്നിവിഴ പീടികയിൽ ദേവീ ക്ഷേത്രത്തിനു സമീപത്തുള്ള കനാൽ റോഡിന്റെ വശത്താണ് അഗ്നിരക്ഷാകേന്ദ്രത്തിനു സ്വന്തം കെട്ടിടം ഉയരുന്നത്. ഗ്രൗണ്ട് ഫ്ലോറിന്റെ പകുതി ഭാഗത്തെ കോൺക്രീറ്റ് പൂർത്തിയായി. ബാക്കിയുള്ള ഭാഗത്ത് പൈലിങ് ജോലികൾ ആരംഭിച്ചു. കോൺക്രീറ്റ് പൂർത്തിയായ താഴത്തെ ഭാഗത്തിനു മുകളിലായി ഒന്നാം നിലയുടെ പണികളും തുടങ്ങി. 3 നില കെട്ടിടമാണ് ഇവിടെ പണികഴിപ്പിക്കുന്നത്. എസ്റ്റിമേറ്റ് പ്രകാരം 4.81 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണു ഇപ്പോൾ നടക്കുന്നത്. ഭൂനിരപ്പിലെ കെട്ടിടത്തിൽ 7 വാഹനങ്ങൾ പാർക്കു ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. അതിനു മുകളിലത്തെ നിലയിൽ സ്റ്റേഷൻ ഓഫിസർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എന്നിവർക്കുള്ള മുറികൾ, ഓഫിസ് മുറി, അതിനു മുകളിലത്തെ നിലയിൽ ജീവനക്കാർക്കു വിശ്രമിക്കാനുള്ള സൗകര്യം എന്നിവയാണ് സജ്ജീകരിക്കുന്നത്.
നിലവിൽ ഹോളിക്രോസ് ജംക്‌ഷനു സമീപത്തുള്ള ജീർണാവസ്ഥയിലുള്ള വാടക കെട്ടിടത്തിലാണ് അഗ്നിരക്ഷാകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇടിഞ്ഞു വീഴാവുന്ന നിലയിലായതിനാൽ ജീവനക്കാർ ഭിതിയോടെയാണ് വാടകക്കെട്ടിടത്തിൽ ഇരിക്കുന്നത്. ഇതിനാൽ പുതിയ കെട്ടിടത്തിന്റെ പണികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്. കെട്ടിട നിർമാണം പൂർത്തിയാകുമ്പോൾ ഇതിനു സമീപത്തുള്ള വീടുകളിലേക്കു പോകുന്ന നിലവിലെ വഴിക്ക് ഒരു തടസ്സവുമുണ്ടാകരുതെന്ന് സമീപ വീട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.