നടപ്പാലം തകർന്നിട്ട് 6 മാസം; ബദൽ സംവിധാനമില്ലെന്ന് ആക്ഷേപം
പെരുമ്പെട്ടി ∙ നടപ്പാലം തകർന്നുവീണ് ആറ് മാസം പിന്നിട്ടിട്ടും പുനർനിർമാണത്തിനോ ബദൽ സംവിധാനത്തിനോ നടപടയില്ലെന്ന് ആക്ഷേപം. വലിയകാവ് വനത്തിൽ നിന്ന് ഉൽഭവിക്കുന്ന പെരുമ്പെട്ടി വലിയതോട്ടിലെ സെന്റ് തോമസ്പടിയിലെ തകർന്ന നടപ്പലമാണ് ഇനിയും നിർമിക്കാത്തത്. കഴിഞ്ഞ ഏപ്രിലിൽ കാൽനടയാത്രികർ മാറുകരയിലേക്ക്

പെരുമ്പെട്ടി ∙ നടപ്പാലം തകർന്നുവീണ് ആറ് മാസം പിന്നിട്ടിട്ടും പുനർനിർമാണത്തിനോ ബദൽ സംവിധാനത്തിനോ നടപടയില്ലെന്ന് ആക്ഷേപം. വലിയകാവ് വനത്തിൽ നിന്ന് ഉൽഭവിക്കുന്ന പെരുമ്പെട്ടി വലിയതോട്ടിലെ സെന്റ് തോമസ്പടിയിലെ തകർന്ന നടപ്പലമാണ് ഇനിയും നിർമിക്കാത്തത്. കഴിഞ്ഞ ഏപ്രിലിൽ കാൽനടയാത്രികർ മാറുകരയിലേക്ക് കടന്നുകഴിഞ്ഞശേഷമാണ് പാലം തോട്ടിൽ പതിച്ചത്. ചാലാപ്പള്ളി – ചുങ്കപ്പാറ റോഡിലേക്ക് പന്നക്കപ്പതാൽ, കൂവപ്ലാവ്, തുങ്ങുപാല മേഖലകളിൽ നിന്ന് പ്രവേശിക്കാൻ പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ചതായിരുന്നു ഈ പാലം. ഇരുകരകളിലും കരിങ്കൽ തൂണുകളിലായി നിർമിച്ചിരുന്ന പലാത്തിന്റെ മുകൾത്തട്ടിലെ കോൺക്രീറ്റ് സ്ലാബാണ് 3 കഷ്ണങ്ങളായി തോട്ടിൽ പതിച്ചത്. ഇപ്പോഴും ഈ സ്ഥിതിതന്നെ തുടരുകയാണ്. മഴ കനത്തതോടെ തകർന്ന് വീണ സ്ലാബുളിൽ മാലിന്യം തടഞ്ഞ് ജലനിരപ്പുയർന്ന് സമീപ കൃഷിയിടങ്ങളിലേക്ക് ജലം പ്രവഹിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നു. പാലം തകർന്നതോടെ മറുകരയിലെ നൂറുകണക്കിന് കുടുംബങ്ങൾ കിലോമീറ്റർ ചുറ്റിക്കറങ്ങിവേണം പ്രധാന പാതയിലോ ജംക്‌ഷനിലോ എത്താൻ. അടിയന്തരമായി താൽക്കാലിക സംവിധാനമൊരുക്കണമെന്നും പുതിയ നടപ്പാലം നിർമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.