പത്തനംതിട്ട - ബെംഗളൂരു എസി സ്വിഫ്റ്റ് ബസ് നിർത്താൻ നീക്കം; യാത്രക്കാരോട് എന്തിനീ അവഗണന
പത്തനംതിട്ട∙സ്പെയർ ബസ് ഇല്ല. പത്തനംതിട്ട - ബെംഗളൂരു എസി സ്വിഫ്റ്റ് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ മുടക്കി നിർത്തലാക്കാൻ നീക്കം. എല്ലാ ദിവസവും മുഴുവൻ സീറ്റിനും റിസർവേഷൻ ലഭിക്കുന്ന സർവീസാണിത്. കെഎസ് 18, കെഎസ് 16 എന്നീ സ്വിഫ്റ്റ് ഗുരഡ എസി ബസാണ് ഇതിനായി ഉണ്ടായിരുന്നത്. ഇതിൽ ഒരു ബസ് പമ്പു തകരാറിലായി

പത്തനംതിട്ട∙ സ്പെയർ ബസ് ഇല്ല. പത്തനംതിട്ട - ബെംഗളൂരു എസി സ്വിഫ്റ്റ് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ മുടക്കി നിർത്തലാക്കാൻ നീക്കം. എല്ലാ ദിവസവും മുഴുവൻ സീറ്റിനും റിസർവേഷൻ ലഭിക്കുന്ന സർവീസാണിത്. കെഎസ് 18, കെഎസ് 16 എന്നീ സ്വിഫ്റ്റ് ഗുരഡ എസി ബസാണ് ഇതിനായി ഉണ്ടായിരുന്നത്. ഇതിൽ ഒരു ബസ് പമ്പു തകരാറിലായി കട്ടപ്പുറത്താണ്. ഇതിനു പകരം ഓടിക്കാൻ സ്പെയർ ബസ് ലഭിക്കുന്നില്ല. അതിനാൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ ബെംഗളൂരു സർവീസ് പോകുന്നത്. അതിനാൽ യാത്രക്കാർക്ക് വിശ്വസിച്ചു സീറ്റ് റിസർവ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. സ്പെയർ ബസിന്റെ കാര്യത്തിൽ ചീഫ് ഓഫിസിലെ ചില ഉദ്യോഗസ്ഥർ പത്തനംതിട്ട ഡിപ്പോയോട് കടുത്ത അവഗണന കാട്ടുന്നതായി വ്യാപകമായ പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരുവിനും തിരിച്ചും മുഴുവൻ സീറ്റും റിസർവേഷൻ ഉണ്ടായിരുന്നിട്ടും ബസ് കട്ടപ്പുറത്തായതിന്റെ പേരിൽ റദ്ദാക്കി.
അതേസമയം പത്തനംതിട്ടയ്ക്ക് സ്പെയർ ബസ് നൽകാതെ പുനലൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് അധിക സർവീസ് നടത്താൻ ചീഫ് ഓഫിസിൽ നിന്ന് അനുവാദവും നൽകിയതായി യാത്രക്കാർക്ക് പരാതിയുണ്ട്. ഇങ്ങനെ ബെംഗളൂരുവിൽ നിന്നു പുനലൂരിലേക്ക് അധിക സർവീസ് നടത്തിയ ബസിൽ 29 സീറ്റ് കാലിയായിരുന്നു. സ്വകാര്യ ബസുകളുടെ സംസ്ഥാനാന്തര സർവീസ് ശക്തമായ കേന്ദ്രമാണ് പത്തനംതിട്ട. അവരുടെ സമ്മർദത്തിനു വഴങ്ങിയാണ് പത്തനംതിട്ട– ബെംഗളൂരു സർവീസ് തകർക്കുന്നതായി യാത്രക്കാർക്ക് ആക്ഷേപം ഉണ്ട്. വരുമാനം കുറച്ച് ഇത് നിർത്താലക്കാനായി ഓടി എത്താനുള്ള സമയം കൂട്ടി. നേരത്തെ 14 മണിക്കൂറായിരുന്നു, അത് ഇപ്പോൾ 16 മണിക്കൂറായി ദീർഘിപ്പിച്ചു. പത്തനംതിട്ടയിൽ നിന്ന് കോട്ടയം, തൃശൂർ, മുവാറ്റുപുഴ, കോയമ്പത്തൂർ സേലം വഴി ആണ് ബാംഗ്ലൂർ സർവീസ് നടത്തുന്നത്. സമയം നീട്ടിയതോടെ ഇതേ റൂട്ടിലുള്ള സ്വകാര്യ ബസുകൾ എത്തി രണ്ടര മണിക്കൂർ കഴിഞ്ഞാണ് പത്തനംതിട്ടയുടെ സ്വിഫ്റ്റ് ഓടി എത്തുന്നത്. സമയം കൂട്ടിയതോടെ ബസിന്റെ അറ്റകുറ്റപ്പണിയും കാര്യമായി നടത്താതെയാണ് തിരിച്ചു പോകുന്നത്. പത്തനംതിട്ട ഡിപ്പോയിൽ സ്വിഫ്റ്റ് എസി ബസിന്റെ പണി അറിയാവുന്ന മെക്കാനിക്കും കുറവാണ്.