പെരുനാട് പൊലീസ് സ്റ്റേഷൻ: എന്നു തീരും ഈ നിർമാണ ജോലി?
റാന്നി ∙ ഇഴഞ്ഞും മുടങ്ങിയും നീളുകയാണ് പെരുനാട് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം. 3 നിലകളുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയാകാൻ എത്രകാലം കാത്തിരിക്കണമെന്ന ചോദ്യമുയരുന്നു. നീണ്ട കാത്തിരുപ്പിനൊടുവിലാണ് പൊലീസ് സ്റ്റേഷനു കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചത്. നിർമാണത്തിനു സ്ഥലമില്ലാത്തതായിരുന്നു

റാന്നി ∙ ഇഴഞ്ഞും മുടങ്ങിയും നീളുകയാണ് പെരുനാട് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം. 3 നിലകളുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയാകാൻ എത്രകാലം കാത്തിരിക്കണമെന്ന ചോദ്യമുയരുന്നു. നീണ്ട കാത്തിരുപ്പിനൊടുവിലാണ് പൊലീസ് സ്റ്റേഷനു കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചത്. നിർമാണത്തിനു സ്ഥലമില്ലാത്തതായിരുന്നു തടസ്സം. പെരുനാട് പഞ്ചായത്ത് സമുച്ചയത്തിൽ ഭരണസമിതി ഇടപെട്ട് സ്ഥലം അനുവദിച്ചതോടെയാണു തടസ്സം നീങ്ങിയത്. കുടുംബശ്രീക്കാർക്കായി നിർമിച്ചതും പിന്നീട് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചതുമായ കെട്ടിടം പൊളിച്ചു നീക്കിയാണ് സ്ഥലം ഒരുക്കിയത്.
3 നില കെട്ടിടത്തിന്റെയും രൂപകൽപന പൂർത്തിയായിട്ടുണ്ട്. മുറികൾ തിരിക്കുന്ന പണി ഭാഗികമായി നടത്തി. ജനാലകൾക്കു ഗ്രില്ലും സ്ഥാപിച്ചു. മറ്റു പണികൾ നീളുകയാണ്. കെട്ടിടത്തിന്റെ താഴത്തെ നില പാർക്കിങ്ങിനാണ്. ഒന്നാം നിലയാണ് സ്റ്റേഷന്. ഇൻസ്പെക്ടർ, എസ്ഐ, ഓഫിസ്, ഡിഡി ചാർജ് എന്നിവർക്കും കംപ്യൂട്ടർ സംവിധാനം ഒരുക്കുന്നതിനുമുള്ള മുറികൾ ഇവിടെ സജ്ജമാക്കും. രണ്ടാം നിലയിൽ വനിത പൊലീസിനും പൊലിസുകാർക്കും വിശ്രമിക്കാനുള്ള മുറികൾ, ഭക്ഷണശാല, ശുചിമുറികൾ എന്നിവ സജ്ജമാക്കും. സ്റ്റേഷനിലെത്തുന്നവർക്ക് വിശ്രമ സൗകര്യവും ഒരുക്കും. ഇതെല്ലാം സാധ്യമാകണമെങ്കിൽ പണി പൂർത്തിയാകണം.