തീർഥാടകർക്കായി സ്വാമി ചാറ്റ് ബോട്ട് ഇന്നുമുതൽ: വാട്സാപ് എഐ ചാറ്റ് ബോട്ട് സേവനം നൽകുക 6 ഭാഷകളിൽ
പത്തനംതിട്ട ∙ മണ്ഡലകാലത്ത് സന്നിധാനത്തെത്തുന്ന ഭക്തർക്ക് ഏറ്റവും പ്രയോജനപ്പെടുന്നത് സ്വാമി എഐ അസിസ്റ്റന്റ് സംവിധാനമാകുമെന്ന് ആന്റോ ആന്റണി എംപി. ഇതു യാഥാർഥ്യമാക്കാനും മാർക്കറ്റിങ്ങിനുമായി മുത്തൂറ്റ് ഗ്രൂപ്പ് 50 ലക്ഷത്തോളം രൂപ ചെലവഴിച്ചെന്നും എംപി പറഞ്ഞു. 6 ഭാഷകളിൽ മറുപടി ലഭിക്കുന്ന ചാറ്റ് ബോട്ടിന്റെ

പത്തനംതിട്ട ∙ മണ്ഡലകാലത്ത് സന്നിധാനത്തെത്തുന്ന ഭക്തർക്ക് ഏറ്റവും പ്രയോജനപ്പെടുന്നത് സ്വാമി എഐ അസിസ്റ്റന്റ് സംവിധാനമാകുമെന്ന് ആന്റോ ആന്റണി എംപി. ഇതു യാഥാർഥ്യമാക്കാനും മാർക്കറ്റിങ്ങിനുമായി മുത്തൂറ്റ് ഗ്രൂപ്പ് 50 ലക്ഷത്തോളം രൂപ ചെലവഴിച്ചെന്നും എംപി പറഞ്ഞു. 6 ഭാഷകളിൽ മറുപടി ലഭിക്കുന്ന ചാറ്റ് ബോട്ടിന്റെ ‘623 800 8000’ എന്ന വാട്സാപ് നമ്പർ എംപി പുറത്തിറക്കി. ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും.
ശബരിമലയിലെയും അനുബന്ധവുമായ ഒട്ടേറെ കാര്യങ്ങളിൽ വിവരം ലഭിക്കാൻ ഈ നമ്പർ ഉപയോഗിക്കാം. ക്ഷേത്രങ്ങൾ തുറക്കുന്ന സമയം, ഭക്ഷണത്തിന്റെ നിരക്ക്, ബസ്, ട്രെയിൻ സമയങ്ങൾ, മറ്റു സേവനങ്ങൾ, ഹെൽപ് ലൈൻ നമ്പറുകൾ തുടങ്ങി എന്താവശ്യത്തിനും ചാറ്റ് ബോട്ടിന്റെ സഹായം തേടാം. കേരളത്തിനു പുറത്തു നിന്നെത്തുന്ന ഭക്തർക്ക് ഭാഷാപരമായ പ്രശ്നങ്ങൾ മറികടക്കാൻ ഇതിലൂടെ കഴിയുമെന്ന് കലക്ടർ എസ്.പ്രേം കൃഷ്ണൻ പറഞ്ഞു. ശബരിമല സ്പെഷൽ എഡിഎം അരുൺ എസ്.നായർ, ബ്ലസൻ കുര്യൻ തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.