ശബരിമല തീർഥാടനം; മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയെന്ന് കലക്ടർ
ശബരിമല ∙ മണ്ഡലകാല തീർഥാടനത്തിന്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ മിക്കവയും സമയബന്ധിതമായി പൂർത്തിയാക്കിയെന്ന് കലക്ടർ എസ്. പ്രേം കൃഷ്ണൻ. റോഡ് പണി പൂർണമാക്കുമെന്ന് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് പ്രതിനിധികൾ ഉറപ്പ് നൽകി. 3,500ൽ അധികമാണ് സന്നിധാനത്തും മറ്റിടങ്ങളിലുമുള്ള പൊലീസ് സാന്നിധ്യമെന്ന് പൊലീസ്
ശബരിമല ∙ മണ്ഡലകാല തീർഥാടനത്തിന്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ മിക്കവയും സമയബന്ധിതമായി പൂർത്തിയാക്കിയെന്ന് കലക്ടർ എസ്. പ്രേം കൃഷ്ണൻ. റോഡ് പണി പൂർണമാക്കുമെന്ന് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് പ്രതിനിധികൾ ഉറപ്പ് നൽകി. 3,500ൽ അധികമാണ് സന്നിധാനത്തും മറ്റിടങ്ങളിലുമുള്ള പൊലീസ് സാന്നിധ്യമെന്ന് പൊലീസ്
ശബരിമല ∙ മണ്ഡലകാല തീർഥാടനത്തിന്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ മിക്കവയും സമയബന്ധിതമായി പൂർത്തിയാക്കിയെന്ന് കലക്ടർ എസ്. പ്രേം കൃഷ്ണൻ. റോഡ് പണി പൂർണമാക്കുമെന്ന് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് പ്രതിനിധികൾ ഉറപ്പ് നൽകി. 3,500ൽ അധികമാണ് സന്നിധാനത്തും മറ്റിടങ്ങളിലുമുള്ള പൊലീസ് സാന്നിധ്യമെന്ന് പൊലീസ്
ശബരിമല ∙ മണ്ഡലകാല തീർഥാടനത്തിന്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങൾ മിക്കവയും സമയബന്ധിതമായി പൂർത്തിയാക്കിയെന്ന് കലക്ടർ എസ്. പ്രേം കൃഷ്ണൻ. റോഡ് പണി പൂർണമാക്കുമെന്ന് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് പ്രതിനിധികൾ ഉറപ്പ് നൽകി. 3,500ൽ അധികമാണ് സന്നിധാനത്തും മറ്റിടങ്ങളിലുമുള്ള പൊലീസ് സാന്നിധ്യമെന്ന് പൊലീസ് മേധാവി വ്യക്തമാക്കി. പമ്പയിലും നിലയ്ക്കലിലും ഉൾപ്പെടെ താൽക്കാലിക പൊലീസ് സ്റ്റേഷൻ ഒരുക്കി. സിസിടിവി നിരീക്ഷണം, പാർക്കിങ് ക്രമീകരണം എന്നിവ സുസജ്ജം. അണക്കെട്ടുകളിലും പൊലീസ് സാന്നിധ്യമുണ്ടാകും.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അഗ്നിസുരക്ഷാ സേവനം ഉറപ്പാക്കി. ആധുനിക സംവിധാനങ്ങൾക്കൊപ്പം സേനാംഗങ്ങളുടെ വിന്യാസവും ശാസ്ത്രീയമായി നിർവഹിക്കും. ആരോഗ്യ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ചികിത്സ ഉൾപ്പെടെ നടത്താനായി ആരോഗ്യ പ്രവർത്തകരെ നിയോഗിച്ചു. ആംബുലൻസ് സൗകര്യം മേഖലയിലുടനീളം ഏർപ്പെടുത്തി. സ്ട്രെച്ചറുകളുമുണ്ടാകും. അവശ്യമരുന്നുകളും എത്തിച്ചു. വിവിധ മേഖലകളിൽ മെഡിക്കൽ സംഘങ്ങളും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും.
ഇടത്താവളങ്ങൾ കേന്ദ്രീകരിച്ചും സംവിധാനം ഉറപ്പാക്കണമെന്ന് കർശന നിർദേശം നൽകി. ഇലവുങ്കലിൽ കൺട്രോൾ റൂം ഏർപ്പെടുത്തി. വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരസഹായം ലഭ്യമാക്കുന്നതിനാണ് മുൻഗണന. ബ്രേക്ഡൗണുകളിലും സഹായം ഉറപ്പാക്കും. ക്രെയിൻ സംവിധാനം സഹിതമാണ് പ്രവർത്തനം. എക്‌സൈസ് സംഘവും രംഗത്തുണ്ടാകും. കൺട്രോൾ റൂമുകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. ലഹരിയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം അടിയന്തരഘട്ട സഹായങ്ങൾക്കും മുൻകയ്യെടുക്കും. ഇടത്താവള സൗകര്യങ്ങൾ പരിശോധിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി.
തീർഥാടനം സുഗമമാക്കുന്നതിനും കൃത്യതയാർന്ന പ്രവർത്തനം ഉറപ്പാക്കുന്നതിനുമായി ചുമതലയുള്ള ഉദ്യോഗസ്ഥർക്കായി ജില്ലാഭരണകൂടം പ്രത്യേക പരിശീലന പരിപാടി നടത്തി. ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടിക്കെത്താൻ ബസ് സൗകര്യം ഏർപ്പെടുത്തി. ശബരിമല എഡിഎമ്മിനാണ് ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ നിയന്ത്രണ ചുമതല. സന്നിധാനം, പമ്പ, ഔട്ടർ പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ഡ്യൂട്ടി - എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമാർ, സുപ്രധാന ഉദ്യോഗസ്ഥർ, സാനിറ്റേഷൻ സൂപ്പർവൈസർമാർ, ഇതരജീവനക്കാർ എന്നിവർക്കാണ് പരിശീലനം നൽകിയത്. ശബരിമല എഡിഎം ഡോ.അരുൺ എസ്.നായർ, എഡിഎം ബി.ജ്യോതി, ആർഡിഒ രാധാകൃഷ്ണൻ, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
ഒരുക്കങ്ങൾ പൂർത്തിയാക്കി പൊലീസ്
മണ്ഡലകാല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പമ്പ സന്ദർശിച്ചു. പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. പൊലീസിന്റെ ഭാഗത്തു നിന്നുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അദ്ദേഹം അറിയിച്ചു.
ശബരിമല ഡ്യൂട്ടിയെ മനുഷ്യ സേവനമായിത്തന്നെ കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു. കാണാതാകുന്നവരെ കണ്ടെത്തുന്നതിനും പോക്കറ്റടി, മൊബൈൽ ഫോൺ മോഷണം, ലഹരി പദാർഥങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ തടയുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തണം. പ്രധാനപാതകളിലും അനുമതിയില്ലാത്ത സ്ഥലങ്ങളിലും വാഹനം നിർത്തിയിടാൻ അനുവദിക്കരുത്. ചീഫ് പൊലീസ് കോഓർഡിനേറ്റർ എഡിജിപി എസ്.ശ്രീജിത്ത് ഒപ്പമുണ്ടായിരുന്നു.
പരാതികൾ അറിയിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സംവിധാനം
ശബരിമല മണ്ഡലകാല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സംവിധാനം. 8592999666 (പമ്പ), 7593861767(സന്നിധാനം), 7593861768(നിലയ്ക്കൽ) സിയുജി നമ്പറുകളും 1800-425-1125 എന്ന ടോൾഫ്രീ നമ്പറും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ അറിയിച്ചു. 04734 221236.
കെഎസ് ബിക്ക് അധിക ജീവനക്കാർ
ശബരിമല, സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലുള്ള ലൈൻ, ട്രാൻസ്ഫോമർ അറ്റകുറ്റപ്പണികൾ എന്നിവ വൈദ്യുതി മന്ത്രിയുടെ നിർദേശ പ്രകാരം കെഎസ്ഇബി ഡയറക്ടർ, ചീഫ് എൻജിനീയർ, പത്തനംതിട്ട ഇലക്ട്രിക്കൽ ഡപ്യൂട്ടി ചീഫ് എൻജിനീയർ, പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, വടശേരിക്കര ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീന് എൻജിനീയർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.
വിതരണ വിഭാഗത്തിന്റെ ചുമതലയിലുള്ള പമ്പ, ത്രിവേണി, സന്നിധാനം, നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കി. തീർഥാടന കാലത്ത് ആവശ്യമായ കെഎസ്ഇബി ജീവനക്കാരെ അധികമായി വിന്യസിച്ചു.
68 ലക്ഷം ലീറ്റർ വെള്ളം സംഭരിക്കാൻ ജല അതോറിറ്റി
ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് ശുദ്ധജല വിതരണം സുഗമമാക്കാൻ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ജല അതോറിറ്റി. പമ്പ മുതൽ സന്നിധാനം വരെ 8 സംഭരണികളിലായി ഏകദേശം 68 ലക്ഷം ലീറ്റർ ജലം സംഭരിക്കുന്നുണ്ട്. താൽക്കാലിക ടാപ്പുകളും സ്ഥാപിച്ചു. ശബരിമലയിൽ റിവേഴ്‌സ് ഓസ്മോസിസ് (ആർഒ) പ്ലാന്റുകൾ വഴി മണിക്കൂറിൽ 35000 ലീറ്റർ ശുദ്ധജലം ശുദ്ധീകരിച്ചു വിതരണം ചെയ്യും.
നിലയ്ക്കൽ ബേസ് ക്യാംപിൽ മണിക്കൂറിൽ 1000 ലീറ്റർ ശേഷിയുള്ള 28 ആർഒ പ്ലാന്റുകളിൽ നിന്നു ജല വിതരണം നടത്താൻ 20 കിലോമീറ്റർ പിവിസി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിൽ 65 ലക്ഷം ലീറ്റർ ജലം സംഭരിക്കുന്നതിനായി ദേവസ്വം ബോർഡിന്റെ 40 ലക്ഷം ലീറ്റർ ടാങ്കിന് പുറമേ, കേരള വാട്ടർ അതോറിറ്റി 5 ലക്ഷത്തിന്റെ 3 സ്റ്റീൽ ടാങ്കുകളും 5000 ലീറ്ററിന്റെ 215 എച്ച്ഡിപിഇ ടാങ്കുകളും വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
പൊലീസുകാർക്ക് മാർഗനിർദേശം നൽകണം: മനുഷ്യാവകാശ കമ്മിഷൻ
പത്തനംതിട്ട ∙ ശബരിമല ഡ്യൂട്ടിക്കു നിയോഗിക്കുന്ന പൊലീസുകാർക്ക് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പതിനെട്ടാം പടി കയറുന്നതിനിടെ പൊലീസുകാരൻ കരണത്തടിച്ചെന്ന പത്തനംതിട്ട സ്വദേശി കിരൺ സുരേഷിന്റെ പരാതിയിലാണു കമ്മിഷൻ ഉത്തരവ്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണു കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദേശം നൽകിയത്. അയ്യപ്പഭക്തരെ പതിനെട്ടാംപടി കയറാൻ സഹായിക്കാനും തിരക്ക് നിയന്ത്രിക്കാനുമാണു പൊലീസുകാരെ ഡ്യൂട്ടിക്കു നിയോഗിക്കുന്നതെന്ന് ഉത്തരവിൽ പറഞ്ഞു.
ഭക്തരെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് കേൾക്കുന്നത് വിശ്വാസികൾക്ക് ഉൾക്കൊള്ളാനാവില്ല. പരാതിക്കാരന്റെ കരണത്തടിച്ചത് തീർച്ചയായും ക്യത്യവിലോപമാണെന്നും ഉത്തരവിലുണ്ട്. പത്തനംതിട്ട സ്വദേശി കിരൺ സുരേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പരാതി പരിഹരിച്ചെന്നും പരാതിക്കാരന് പരാതിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്നും റാന്നി ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതായി മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.