തിരുവാഭരണ ദർശനം; പന്തളം കൊട്ടാരം ഒരുങ്ങി
പന്തളം ∙ മണ്ഡല ഉത്സവത്തിന് തുടക്കമായതോടെ തീർഥാടകരെ വരവേൽക്കാൻ പന്തളം കൊട്ടാരമൊരുങ്ങി. വരി നിന്ന് സുഗമമായ ദർശനത്തിനുള്ള സൗകര്യങ്ങൾ സജ്ജമായി. സ്രാമ്പിക്കൽ കൊട്ടാരത്തിൽ എല്ലാ ദിവസങ്ങളിലും പുലർച്ചെ 5.30 മുതൽ രാത്രി 8.30 വരെയാണ് ദർശനം. മണ്ഡലകാലത്ത് ഡിസംബർ 26 വരെ ദർശനമുണ്ടാകും. പിന്നീട്, മകരവിളക്ക്

പന്തളം ∙ മണ്ഡല ഉത്സവത്തിന് തുടക്കമായതോടെ തീർഥാടകരെ വരവേൽക്കാൻ പന്തളം കൊട്ടാരമൊരുങ്ങി. വരി നിന്ന് സുഗമമായ ദർശനത്തിനുള്ള സൗകര്യങ്ങൾ സജ്ജമായി. സ്രാമ്പിക്കൽ കൊട്ടാരത്തിൽ എല്ലാ ദിവസങ്ങളിലും പുലർച്ചെ 5.30 മുതൽ രാത്രി 8.30 വരെയാണ് ദർശനം. മണ്ഡലകാലത്ത് ഡിസംബർ 26 വരെ ദർശനമുണ്ടാകും. പിന്നീട്, മകരവിളക്ക് ഉത്സവത്തിനു മുന്നോടിയായി ഡിസംബർ 31 മുതൽ ജനുവരി 11 വരെ ദർശനം നടത്താം. ജനുവരി 12ന് പുലർച്ചെ മുതൽ ഉച്ചയ്ക്ക് 12 വരെ വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനമുണ്ടാകും. അന്ന് ഒരു മണിക്കാണ് തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെടുക.