പാർഥസാരഥി ക്ഷേത്രത്തിൽ ദശാവതാരച്ചാർത്ത് ഇന്നു മുതൽ
ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭവും ദശാവതാരച്ചാർത്തും ഇന്നു മുതൽ 27 വരെ നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു. ഇന്ന് മത്സ്യാവതാരച്ചാർത്ത്, നാളെ കൂർമാവതാരം, 18 മുതൽ ദിവസവും വരാഹാവതാരം, നരസിംഹാവതാരം, വാമനാവതാരം, പരശുരാമാവതാരം, ശ്രീരാമവതാരം, ബലരാമവതാരം, ശ്രീകൃഷ്ണാവതാരം,

ആറന്മുള ∙ പാർഥസാരഥി ക്ഷേത്രത്തിലെ പന്ത്രണ്ട് കളഭവും ദശാവതാരച്ചാർത്തും ഇന്നു മുതൽ 27 വരെ നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു. ഇന്ന് മത്സ്യാവതാരച്ചാർത്ത്, നാളെ കൂർമാവതാരം, 18 മുതൽ ദിവസവും വരാഹാവതാരം, നരസിംഹാവതാരം, വാമനാവതാരം, പരശുരാമാവതാരം, ശ്രീരാമവതാരം, ബലരാമവതാരം, ശ്രീകൃഷ്ണാവതാരം, മോഹിനി അവതാരം, ഗജേന്ദ്രമോക്ഷം, പാർഥസാരഥി എന്നിവ നടക്കും. ദിവസവും വൈകിട്ട് 6.30 മുതൽ 7.30 വരെ സനാതന ധർമ പ്രഭാഷണ പരമ്പരയും നടക്കും.
ഇന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, നാളെ തപസ്യ കലാസാഹിത്യ വേദി ജില്ലാ അധ്യക്ഷൻ എം.എ.കബീർ, 18ന് പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ സൈക്കോളജിസ്റ്റ് ഡോ.അനിൽകുമാർ, 19 ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.ഹരിദാസ്, 20 ന് രാജയോഗ സെന്റർ ആറന്മുളയിലെ രാജയോഗിനി ഗീത ബഹൻ, 21 ന് കുരുക്ഷേത്ര പ്രകാശൻ മാനേജിങ് ഡയറക്ടർ കാ.ഭാ.സുരേന്ദ്രൻ, 22 ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രൻ, 23 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഫിലോസഫി വിഭാഗം മേധാവി ഡോ.വി.സുജാത, 24 ന് സനാതന ധർമ പ്രചാരകൻ ഒ.എസ്.സതീഷ്, 25ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്.ബിജു, 26 ന് പത്തനംതിട്ട ശാന്താനന്ദ മഠം, ഋഷി ജ്ഞാന സാധനാലയം സ്വാമിനി ജ്ഞാനാഭിഷ്ടാനന്ദഗിരി, 27 ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ.പ്രസന്ന കുമാർ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.ശനിയാഴ്ച വൈകിട്ട് 5 മുതൽ ചെണ്ട അരങ്ങേറ്റം, 8 മുതൽ വിവിധ കലാപരിപാടികൾ.
17 ന് രാത്രി 8ന് മുതൽ വിവിധ കലാപരിപാടികൾ, 18 വൈകിട്ട് 8 മുതൽ തിരുവാതിര, കൈകൊട്ടിക്കളി, 19 ന് രാത്രി 8 മുതൽ സമ്പ്രദായ ഭജൻ, 20 ന് തിരുവാതിര, 22 വൈകിട്ട് 8മുതൽ തിരുവാതിരയും കൈകൊട്ടിക്കളിയും, 23 ന് എട്ടു മുതൽ കലാപരിപാടികൾ, 24 ന് എട്ടു മുതൽ വിവിധ കലാപരിപാടികൾ, ഭരതനാട്യ അരങ്ങേറ്റം, 26 ന് 8മുതൽ തിരുവാതിര, 27 ന് വൈകിട്ട് 6.30 ന് നടക്കുന്ന സേവയ്ക്ക് മലയാലപ്പുഴ രാജൻ തിടമ്പ് എഴുന്നളളിക്കുമെന്നും ഭാരവാഹികളായ വിജയൻ നടമംഗലത്ത്, ശശി കണ്ണങ്കേരിൽ, ശ്രീകുമാർ ആലക്കാട്ടിൽ, മുരുകൻ ആർ.ആചാരി, ഗോപാലകൃഷ്ണൻ നായർ, പത്മ എസ്.നായർ, ശ്രീജിത്ത് വടക്കേടത്ത് എന്നിവർ പറഞ്ഞു.