പന്തളത്തെ ക്രമീകരണങ്ങൾ പൂർണസജ്ജമാകാൻ ദിവസങ്ങളെടുക്കും
പന്തളം ∙ വൃശ്ചികപ്പിറവിയുടെ ഒരുക്കങ്ങൾ പ്രത്യക്ഷത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിലും പരിസരത്തും കാര്യമായി കാണാനില്ല. അധികൃതരുടെ അലംഭാവമാണ് കാരണമെന്നാണ് ആക്ഷേപം. ഇത്തവണ മന്ത്രിതലത്തിൽ ഉൾപ്പെടെ 3 അവലോകനയോഗങ്ങൾ ചേർന്നിരുന്നെങ്കിലും നടപടികൾക്ക് വേഗമുണ്ടായില്ല. ക്ഷേത്രറോഡിലേക്ക് പ്രവേശിക്കുന്നത് മുതൽ തന്നെ

പന്തളം ∙ വൃശ്ചികപ്പിറവിയുടെ ഒരുക്കങ്ങൾ പ്രത്യക്ഷത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിലും പരിസരത്തും കാര്യമായി കാണാനില്ല. അധികൃതരുടെ അലംഭാവമാണ് കാരണമെന്നാണ് ആക്ഷേപം. ഇത്തവണ മന്ത്രിതലത്തിൽ ഉൾപ്പെടെ 3 അവലോകനയോഗങ്ങൾ ചേർന്നിരുന്നെങ്കിലും നടപടികൾക്ക് വേഗമുണ്ടായില്ല. ക്ഷേത്രറോഡിലേക്ക് പ്രവേശിക്കുന്നത് മുതൽ തന്നെ ബുദ്ധിമുട്ടുകളും തുടങ്ങും.
തീർഥാടകരെത്തിത്തുടങ്ങുന്നതോടെ സ്ഥിതി രൂക്ഷമാകും. അന്നദാനമണ്ഡപത്തിന് മുൻപിലെ സെപ്റ്റിക് ടാങ്ക്, റാംപ് എന്നിവയുടെ നിർമാണമാണ് വഴിതടസ്സം. കഴിഞ്ഞ ദിവസം പെയ്ത മഴയോടെ ഇവിടെ ചെളിയും രൂപപ്പെട്ടു. സാധനസാമഗ്രികൾ സൂക്ഷിച്ചിട്ടുള്ളതിനാൽ പാർക്കിങ് ഏരിയ പൂർണമായി ഉപയോഗിക്കാനാവില്ല. 18 അംഗ അഗ്നിരക്ഷാസേന ഇന്നലെ രാവിലെയെത്തി. ഇവർക്ക് താമസിക്കാൻ നൽകിയ ഹാളിലെ ശുചിമുറിയിലേക്കുള്ള പൈപ്പ് ലൈൻ മണിക്കൂറുകളോളം വിഛേദിച്ചത് ഉദ്യോഗസ്ഥരെ വലച്ചു. ഉദ്യോഗസ്ഥർക്ക് കട്ടിൽ ഉൾപ്പെടെ നൽകുമെന്ന് ഈ മാസമാദ്യം രേഖാമൂലം അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
ഫയർ എൻജിൻ സൂക്ഷിക്കാനുളള ഷെഡിൽ നിർമാണസാമഗ്രികൾ സൂക്ഷിച്ചിരുന്നതിനാൽ വാഹനം ഇന്നലെ എംസി റോഡിൽ പാർക്ക് ചെയ്യേണ്ടി വന്നു. ആരോഗ്യ വിഭാഗം 14 മുതൽ എത്തണമെന്നായിരുന്നു നിർദേശം. ഇവരെത്തിയെങ്കിലും സൗകര്യങ്ങളൊരുക്കുന്നത് വൈകി. മെഡിക്കൽ യൂണിറ്റ് തുടങ്ങാൻ ഫർണിച്ചറും അലമാരയും ഇന്നലെ വൈകിട്ടോടെയാണെത്തിച്ചത്. ക്ഷേത്ര പരിസരത്തെ മരങ്ങൾ മുറിക്കുന്നതിനായി മണിക്കൂറുകളോളം വൈദ്യുതി വിഛേദിച്ചതും നിർമാണജോലികളെ ബാധിച്ചു.