വികസനം കാത്ത് റോഡ്; കാത്തിരുന്ന് മടുത്ത് നാട്ടുകാർ
ചെറുകുളഞ്ഞി ∙ പമ്പാനദി തീരദേശ റോഡിന്റെ ഭാഗമായ ഐത്തല പാലം–ചൊവ്വൂർ കടവ്– പരവേലിൽപടി റോഡ് എന്നെങ്കിലും ഉന്നത നിലവാരത്തിൽ നിർമിക്കുമോ ജനപ്രതിനിധികൾക്കും ത്രിതല പഞ്ചായത്തുകൾക്കും സർക്കാരിനും പിഡബ്ല്യുഡിക്കും ഇതിനു വ്യക്തമായ മറുപടി നൽകാൻ കഴിയുന്നില്ല. അറുവച്ചാംകുഴി – ഇട്ടിയപ്പാറ തീരദേശ റോഡിന്റെ ഭാഗമായി

ചെറുകുളഞ്ഞി ∙ പമ്പാനദി തീരദേശ റോഡിന്റെ ഭാഗമായ ഐത്തല പാലം–ചൊവ്വൂർ കടവ്– പരവേലിൽപടി റോഡ് എന്നെങ്കിലും ഉന്നത നിലവാരത്തിൽ നിർമിക്കുമോ ജനപ്രതിനിധികൾക്കും ത്രിതല പഞ്ചായത്തുകൾക്കും സർക്കാരിനും പിഡബ്ല്യുഡിക്കും ഇതിനു വ്യക്തമായ മറുപടി നൽകാൻ കഴിയുന്നില്ല. അറുവച്ചാംകുഴി – ഇട്ടിയപ്പാറ തീരദേശ റോഡിന്റെ ഭാഗമായി വീതി കൂട്ടി പണിയുന്നതിന് അളന്നു കുറ്റിയിട്ട റോഡാണിത്. അതിരു കല്ല് ഇട്ടതല്ലാതെ റോഡിന്റെ നവീകരണത്തിന് 15 വർഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും അനുവദിച്ചിട്ടില്ല.
നിലവിൽ 4–8 മീറ്റർ വരെ വീതിയുള്ള റോഡാണിത്. അത് 10–12 മീറ്റർ വരെ വീതിയിൽ വികസിപ്പിക്കാനായിരുന്നു പദ്ധതി. നിലവിൽ 3 മീറ്റർ വീതിയിൽ കോൺക്രീറ്റും ടാറിങ്ങും നടത്തിയിരുന്നു. ടാറിങ് ഏതാണ്ട് പൂർണമായി നശിച്ചു. പലയിടത്തും ടാറിന്റെ അംശം കാണാനില്ല. പമ്പാ നദിയോടു ചേർന്ന റോഡിന്റെ വശം ഇടിഞ്ഞു കിടക്കുകയാണ്. വാഹനങ്ങൾ വശം ചേർത്താൽ മറിയുന്ന സ്ഥിതി. വശം കെട്ടി ബലപ്പെടുത്താൻ നടപടിയുണ്ടായിട്ടില്ല. പലയിടത്തും റോഡിന്റെ വശം കാണാത്ത വിധത്തിൽ കാടു വളർന്നിരിക്കുന്നു. കാട്ടുപന്നികളുടെ ശല്യവുമുണ്ട്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ എങ്കിലും റോഡ് ഏറ്റെടുത്തു വികസിപ്പിക്കണമെന്നാണ് ആവശ്യം.