ലക്ഷങ്ങൾ മുടക്കി വിശ്രമകേന്ദ്രം; വരാന്ത ഉള്ളതുകൊണ്ട് തീർഥാടകർക്ക് ഉപകാരം!
വടശേരിക്കര ∙ ലക്ഷങ്ങൾ മുടക്കി ശബരിമല തീർഥാടകർക്കായി നിർമിച്ച വിശ്രമ കേന്ദ്രം അടഞ്ഞു തന്നെ. തീർഥാടകർക്കു വരാന്തയിൽ കിടന്നുറങ്ങേണ്ട ഗതികേട്. വടശേരിക്കര ചെറുകാവ് അമ്പലത്തിനു സമീപം ടൂറിസം വകുപ്പ് നിർമിച്ചിട്ടുള്ള ശബരിമല വിശ്രമ കേന്ദ്രമാണു തീർഥാടനം ആരംഭിച്ചിട്ടും അടഞ്ഞു കിടക്കുന്നത്.2001 ഡിസംബർ 14ന്

വടശേരിക്കര ∙ ലക്ഷങ്ങൾ മുടക്കി ശബരിമല തീർഥാടകർക്കായി നിർമിച്ച വിശ്രമ കേന്ദ്രം അടഞ്ഞു തന്നെ. തീർഥാടകർക്കു വരാന്തയിൽ കിടന്നുറങ്ങേണ്ട ഗതികേട്. വടശേരിക്കര ചെറുകാവ് അമ്പലത്തിനു സമീപം ടൂറിസം വകുപ്പ് നിർമിച്ചിട്ടുള്ള ശബരിമല വിശ്രമ കേന്ദ്രമാണു തീർഥാടനം ആരംഭിച്ചിട്ടും അടഞ്ഞു കിടക്കുന്നത്. 2001 ഡിസംബർ 14ന് തീർഥാടകർക്കായി തുറന്നു കൊടുത്ത വിശ്രമ കേന്ദ്രമാണിത്. ഡോർമിറ്ററികൾ, മുറികൾ, ശുചിമുറികൾ, റസ്റ്ററന്റ് എന്നിവ കെട്ടിടത്തിൽ സജ്ജമാക്കിയിരുന്നു.
എന്നാൽ ഇത്തവണ വടശേരിക്കര താൽക്കാലിക പൊലീസ് സ്റ്റേഷൻ മാത്രമാണു കെട്ടിടത്തിൽ പ്രവർത്തനം. മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. കെട്ടിടം പൂട്ടിക്കിടക്കുകയാണ്. ഇടക്കാലത്ത് കെട്ടിടത്തിൽ പുനരുദ്ധാരണം നടത്തിയിരുന്നു. കേന്ദ്രം ലേലത്തിനെടുത്ത ഏജൻസിയാണ് പണി നടത്തിയത്. അവരും ഇപ്പോൾ സ്ഥലത്തില്ല. വിരി വയ്ക്കാനെത്തുന്ന തീർഥാടകർ വരാന്തയിലാണു കിടക്കുന്നത്.