തിരുവല്ല ∙ തട്ടുകട നടത്തുന്ന സ്ത്രീയെ കടയിലെത്തി പരസ്യമായി അപമാനിക്കുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ.കടപ്ര നിരണം കറ്ററപ്പടി അജു എം.മാത്യു (30), കടപ്ര നിരണം ഇലഞ്ഞിമാം പള്ളത്ത് അഭിജിത്ത് (28) എന്നിവരെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.ആലപ്പുഴ സ്വദേശിനിയും കടപ്രയിൽ വാടകയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ തട്ടുകട നടത്തുന്ന സ്ത്രീയെ കടയിലെത്തി പരസ്യമായി അപമാനിക്കുകയും ദേഹോപദ്രവമേൽപിക്കുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ.കടപ്ര നിരണം കറ്ററപ്പടി അജു എം.മാത്യു (30), കടപ്ര നിരണം ഇലഞ്ഞിമാം പള്ളത്ത് അഭിജിത്ത് (28) എന്നിവരെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.ആലപ്പുഴ സ്വദേശിനിയും കടപ്രയിൽ വാടകയ്ക്ക് താമസിച്ച് തട്ടുകട നടത്തുന്ന സ്ത്രീക്കു നേരെ ഞായർ വൈകിട്ടാണ് കയ്യേറ്റം ഉണ്ടായത്. 

കടയിലെത്തിയ യുവാക്കൾ സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികചുവയോടെ സംസാരിക്കുകയും ചെയ്തു. യുവതി എതിർത്തപ്പോൾ ഹെൽമറ്റ് കൊണ്ട് അടിക്കാൻ ശ്രമിക്കുകയും ചവിട്ടുകയും കടന്നുപിടിക്കുകയുമായിരുന്നു.യുവതി ഉടൻ പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. 

ADVERTISEMENT

പ്രതികൾ മുൻപ് പുളിക്കീഴ് പൊലീസ് റജിസ്റ്റർ ചെയ്ത ഓരോ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഹാജരാക്കി. പൊലീസ് ഇൻസ്‌പെക്ടർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐമാരായ കെ.സുരേന്ദ്രൻ, സതീഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.

English Summary:

In a shocking incident in Thiruvalla, Kerala, two young men were arrested for publicly assaulting and harassing a woman running a food stall. The victim bravely reported the incident to the Pulikkeezhu police, leading to their swift apprehension.