ഓട തോടാകുന്നു; ജനം പാടുപെടുന്നു; ഓടയിലെ വെള്ളം റോഡിലേക്ക് ഒഴുകുന്നതു മൂലം നാട്ടുകാർ ദുരിതത്തിൽ
തുരുത്തിക്കാട് ∙ മല്ലപ്പള്ളി–കോമളം റോഡിൽ തുണ്ടിയംകുളം അട്ടക്കുഴിപ്പടിയിൽ നിർമിച്ച ഓടയിലെ വെള്ളം കണ്ണമലപ്പടി റോഡിലേക്ക് ഒഴുകുന്നതു മൂലം സമീപവാസികളും യാത്രക്കാരും ദുരിതത്തിൽ.ബിഎം ബിസി നിലവാരത്തിൽ റോഡ് മെച്ചപ്പെടുത്തിയപ്പോൾ നിർമിച്ച ഓടയിൽനിന്നുള്ള വെള്ളമാണു കണ്ണമലപ്പടി റോഡിലൂടെ നിരന്നൊഴുകി ദുരിതം

തുരുത്തിക്കാട് ∙ മല്ലപ്പള്ളി–കോമളം റോഡിൽ തുണ്ടിയംകുളം അട്ടക്കുഴിപ്പടിയിൽ നിർമിച്ച ഓടയിലെ വെള്ളം കണ്ണമലപ്പടി റോഡിലേക്ക് ഒഴുകുന്നതു മൂലം സമീപവാസികളും യാത്രക്കാരും ദുരിതത്തിൽ. ബിഎം ബിസി നിലവാരത്തിൽ റോഡ് മെച്ചപ്പെടുത്തിയപ്പോൾ നിർമിച്ച ഓടയിൽനിന്നുള്ള വെള്ളമാണു കണ്ണമലപ്പടി റോഡിലൂടെ നിരന്നൊഴുകി ദുരിതം സൃഷ്ടിക്കുന്നത്. ഓടയിലൂടെ വെള്ളമെത്തുന്നതോടെ റോഡ് തോടിന് സമാനമാകും. ഈ സമയം റോഡിൽകൂടിയുള്ള യാത്ര ദുഷ്കരമാണ്. കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ വെള്ളം റോഡിനു സമീപത്തെ വാക്കേമണ്ണിൽ ടിജോയുടെ വീട്ടിലേക്കു കയറി.
കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന വളത്തിനു നാശം സംഭവിച്ചു. അട്ടക്കുഴിപ്പടി–കണ്ണമലപ്പടി റോഡിന്റെ തുടക്കത്തിൽ നാമമാത്രമായി നിർമിച്ചിരിക്കുന്ന ഓടയുടെ ബാക്കിഭാഗങ്ങളും പൂർത്തീകരിച്ചു സമീപത്തുള്ള തോട്ടിലേക്കു വെള്ളം ഒഴുക്കി വിടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് 2023 മേയ് 4ന് നടന്ന താലൂക്ക്തല അദാലത്തിൽ കല്ലൂപ്പാറ പഞ്ചായത്തംഗം രതീഷ് പീറ്റർ പരാതി നൽകിയിരുന്നു. ഇതുസംബന്ധിച്ച് ഇതുവരെ നടപടി എടുത്തിട്ടില്ല.