ഉമാമഹേശ്വര സങ്കൽപത്തിൽ മഹാദേവനും ദേവിയും വാണരുളും ഇളകൊള്ളൂർ ക്ഷേത്രം
ഇളകൊള്ളൂർ ∙ ശിവപാർവതിമാർ ഇളകൊണ്ട ദേശത്തിന്റെ ദേവനായി ഉമാമഹേശ്വര സങ്കൽപത്തിൽ മഹാദേവനും ദേവിയും വാണരുളുന്ന ക്ഷേത്രമാണ് ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രം. മണ്ഡലകാലത്ത് 41ദിവസവും ഭാഗവത പാരായണവും വൈകിട്ട് നാമജപവും ചുറ്റുവിളക്കും നടത്തുന്നു. ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥ

ഇളകൊള്ളൂർ ∙ ശിവപാർവതിമാർ ഇളകൊണ്ട ദേശത്തിന്റെ ദേവനായി ഉമാമഹേശ്വര സങ്കൽപത്തിൽ മഹാദേവനും ദേവിയും വാണരുളുന്ന ക്ഷേത്രമാണ് ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രം. മണ്ഡലകാലത്ത് 41ദിവസവും ഭാഗവത പാരായണവും വൈകിട്ട് നാമജപവും ചുറ്റുവിളക്കും നടത്തുന്നു. ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്രയ്ക്ക് ക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു. നന്ദികേശ മണ്ഡപത്തിൽ നിന്നു സ്വീകരിച്ച് ക്ഷേത്രത്തിൽ പ്രസാദ ഊട്ടും നടത്തും.
ക്ഷേത്രപ്പെരുമ
ഇവിടെ ക്ഷേത്രത്തിനു ശ്രീകോവിലോ മേൽക്കൂരയോ ഇല്ല. പടിഞ്ഞാറോട്ട് ദർശനമുള്ള അപൂർവം ക്ഷേത്രം. അർധനാരീശ്വര പ്രതിഷ്ഠയാണിവിടെ. പെരുമ്പക്കാവ്, നെല്ലിടാംപാറ, പേഴുംപാറ കോട്ടകൾ ഉപക്ഷേത്രങ്ങളാണ്. പെരുമ്പക്കാവുകളിൽ ഉച്ചാര ഉത്സവവും നടത്തുന്നു. തെക്കൻ കേരളത്തിൽ ആദ്യമായി സോമയാഗവും അതിരാത്രവും നടത്തിയ ക്ഷേത്രമാണിത്.
കെട്ടുകാഴ്ച, ശയനപ്രദക്ഷിണം
കുംഭമാസത്തിലെ ശിവരാത്രിയാണ് പ്രധാന ഉത്സവം. ഒപ്പം ഭാഗവത സപ്താഹ യജ്ഞവും നടത്തുന്നു. കെട്ടുകാഴ്ച ഏറെ ആകർഷണവും. ശിവരാത്രി നാളിൽ മഹാദേവന്റെ മുന്നിൽ നടക്കുന്ന ഏറ്റവും വലിയ വഴിപാടാണ് ശയനപ്രദക്ഷിണം. മകരമാസത്തിലെ ഉത്തൃട്ടാതി നക്ഷത്രത്തിൽ പ്രതിഷ്ഠാ ഉത്സവവും ഇതോടനുബന്ധിച്ച് മഹാശിവപുരാണ ജ്ഞാന യജ്ഞവും നടത്തിവരുന്നു. എല്ലാ മലയാള മാസവും ആദ്യത്തെ ശനിയാഴ്ച മൃത്യുഞ്ജയഹോമം നടത്തുന്നു.
ഇത്തവണ ഡിസംബർ ഒന്നിന് 21 ബ്രാഹ്മണരുടെ കാർമികത്വത്തിൽ ലക്ഷാർച്ചന നടത്തും. അന്നദാനവും ഉണ്ടായിരിക്കും. കെ.സരോജ് കുമാർ പ്രസിഡന്റ്, പി.വി.ഹരികുമാർ സെക്രട്ടറി, രഘുനാഥൻ നായർ ട്രഷറർ എന്നിവർ നേതൃത്വം നൽകുന്ന ഭരണസമിതി പ്രവർത്തിക്കുന്നു.