ഒളിമങ്ങാത്ത പുതുമ; വൃശ്ചിക വാണിഭത്തിലെ ഈറ്റ ഉൽപന്നങ്ങൾ താരമാകുന്നു
തെള്ളിയൂർ∙ ഈറ്റയിൽ നിർമിച്ച കുട്ടകളും അരിവട്ടികളും തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭമേളയിൽ എത്തുന്നവർക്ക് ആകർഷകമാകുന്നു. റബർ, പ്ലാസ്റ്റിക് കുട്ടകൾ വിപണി കയ്യടക്കിയെങ്കിലും കാർഷികത്തനിമയും പാരമ്പര്യവും വിളിച്ചറിയിക്കുന്ന ഈറ്റ ഉൽപന്നങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാരേറയാണ്. കാർഷിക കുടുംബങ്ങളിൽ ഒരുകാലത്ത്

തെള്ളിയൂർ∙ ഈറ്റയിൽ നിർമിച്ച കുട്ടകളും അരിവട്ടികളും തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭമേളയിൽ എത്തുന്നവർക്ക് ആകർഷകമാകുന്നു. റബർ, പ്ലാസ്റ്റിക് കുട്ടകൾ വിപണി കയ്യടക്കിയെങ്കിലും കാർഷികത്തനിമയും പാരമ്പര്യവും വിളിച്ചറിയിക്കുന്ന ഈറ്റ ഉൽപന്നങ്ങൾക്ക് ഇപ്പോഴും ആവശ്യക്കാരേറയാണ്. കാർഷിക കുടുംബങ്ങളിൽ ഒരുകാലത്ത് മുഖ്യസ്ഥാനംപിടിച്ചിരുന്ന മുറം, പരമ്പ് എന്നിവയുൾപ്പെടെയുള്ള ഉൽപന്നങ്ങൾ കേടുകൂടാതിരിക്കാൻ ചാണകംമെഴുകി കാലങ്ങളോളം ഉപയോഗിച്ചിരുന്നു. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ കടന്നുവരവോടെ ഈറ്റയിലുള്ള ഉൽപന്നങ്ങൾക്കു വിപണിയിൽ മാന്ദ്യം അനുഭപ്പെട്ടത്.
എങ്കിലും .പ്രകൃതിസൗഹൃദ ഉൽപന്നങ്ങൾക്ക് ഇക്കാലത്തും പ്രാധാന്യം നൽകുന്നവരും പഴമയെ കരുതലോടെ കാക്കുന്നവരും ഏറെയാണ്. പനമ്പ്, ചെറിയതും വലുതുമായ കുട്ടകൾ, മുറം ഉൾപ്പെടെയുള്ളവ വിപണിയിൽ സജ്ജമാക്കിയിട്ടുണ്ട്. ഒപ്പം ചീന ഭരണിയും മൺകലങ്ങളും മൺചട്ടിയും കുടവും മൺചിരാതും ഇങ്ങനെ നീണ്ടപട്ടികയാണ് വിപണനശാലകളിൽ എത്തിയിട്ടുള്ളത്.