ആശ്വാസമായി ദേവസ്വം ബോർഡിന്റെ ചുക്കുവെള്ളം
ശബരിമല∙ മലകയറി എത്തുന്ന തീർഥാടകർക്ക് ദേവസ്വം ബോർഡ് നൽകുന്ന ചുക്കുവെള്ളവും ബിസ്കറ്റും ആശ്വാസമാകുന്നു. പ്ലാസ്റ്റിക് കുപ്പികൾക്കു നിരോധനം ഉള്ളതിനാൽ കയ്യിൽ വെള്ളം കരുതാതെയാണു തീർഥാടകർ എത്തുന്നത്. ഇവർക്ക് ചുക്കുവെള്ളം ചൂടോടെ ലഭിക്കാനുള്ള സംവിധാനമാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. ശരംകുത്തിയിൽ 15,000

ശബരിമല∙ മലകയറി എത്തുന്ന തീർഥാടകർക്ക് ദേവസ്വം ബോർഡ് നൽകുന്ന ചുക്കുവെള്ളവും ബിസ്കറ്റും ആശ്വാസമാകുന്നു. പ്ലാസ്റ്റിക് കുപ്പികൾക്കു നിരോധനം ഉള്ളതിനാൽ കയ്യിൽ വെള്ളം കരുതാതെയാണു തീർഥാടകർ എത്തുന്നത്. ഇവർക്ക് ചുക്കുവെള്ളം ചൂടോടെ ലഭിക്കാനുള്ള സംവിധാനമാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്.ശരംകുത്തിയിൽ 15,000 ലീറ്ററിന്റെ 3 ബോയിലർ സ്ഥാപിച്ചാണ് വെള്ളം തിളപ്പിക്കുന്നത്. നാലാമത്തെ ബോയിലറിന്റെ പണി പുരോഗമിക്കുന്നു. പുതിയതായി സ്ഥാപിച്ച പൈപ്പ് ലൈൻ വഴി ശരംകുത്തി മുതൽ ക്യൂ കോംപ്ലക്സ് അവസാനിക്കുന്നതു വരെ 20 സ്ഥലങ്ങളിൽ ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ നിന്നു വെള്ളം ശേഖരിക്കാം. സന്നിധാനം വലിയ നടപ്പന്തൽ അവസാനിക്കുന്ന ഭാഗത്ത് എല്ലാ വരിയിലും നിൽക്കുന്നവർക്ക് ചുക്കുവെള്ളം കൊടുക്കാൻ ക്രമീകരണമുണ്ട്.
ഇതിനായി 5 ട്രോളികളും ക്രമീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും ഇവരുടെ സേവനം ഉണ്ട്. അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ ചുക്കുവെള്ള വിതരണത്തിനായി 607 പേർ മൂന്ന് ഷിഫ്റ്റായി ജോലി നോക്കുന്നു. വരി നിൽക്കുന്നവർക്കു ബിസ്കറ്റും നൽകുന്നുണ്ട്. 100 രൂപ നിക്ഷേപമായി കൊടുത്താൽ സ്റ്റീൽ കുപ്പി ലഭിക്കും. ദർശനം കഴിഞ്ഞ് മലയിറങ്ങി പമ്പയിൽ എത്തുമ്പോൾ കുപ്പി തിരികെ നൽകിയാൽ രൂപ തിരിച്ചു കിട്ടും. ചുക്കുവെള്ളം ശേഖരിച്ചു മലകയറാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സംവിധാനവും പമ്പയിൽ ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് നിരോധിച്ചിട്ടുള്ളതിനാൽ സ്റ്റീൽ കുപ്പിയിൽ വെള്ളം സംഭരിച്ചു കൊണ്ടുപോകാം.