ചിറപ്പുത്സവത്തിന്റെ ചൈതന്യത്തോടെ അടൂർ പാർഥസാരഥി ക്ഷേത്രം
അടൂർ ∙ മണ്ഡലകാലം തുടങ്ങിയതോടെ ചിറപ്പുത്സവം നടത്തിയും അയ്യപ്പഭക്തരെ വരവേറ്റും അടൂർ പാർഥസാരഥി ക്ഷേത്രം. അഖണ്ഡനാമജപവും ശരണമന്ത്രങ്ങളും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ മകരവിളക്കു വരെ നീണ്ടു നിൽക്കുന്ന 61 ദിവസത്തെ ചിറപ്പുത്സവമാണ് ഇവിടെ നടക്കുന്നത്. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ

അടൂർ ∙ മണ്ഡലകാലം തുടങ്ങിയതോടെ ചിറപ്പുത്സവം നടത്തിയും അയ്യപ്പഭക്തരെ വരവേറ്റും അടൂർ പാർഥസാരഥി ക്ഷേത്രം. അഖണ്ഡനാമജപവും ശരണമന്ത്രങ്ങളും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ മകരവിളക്കു വരെ നീണ്ടു നിൽക്കുന്ന 61 ദിവസത്തെ ചിറപ്പുത്സവമാണ് ഇവിടെ നടക്കുന്നത്. പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ ചിറപ്പുത്സവത്തിന്റെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് അഖണ്ഡനാമജപം, ഭാഗവതപാരായണം, ഉച്ചപൂജ, ശ്രീബലി എന്നിവയും വൈകിട്ട് ചുറ്റുവിളക്കുകളും നിലവിളക്കുകളും വൈദ്യുതി ദീപാലങ്കാരങ്ങളും തെളിച്ചുള്ള ദീപക്കാഴ്ചയുമുണ്ടാകും. വിവിധ കരകളിലെ വീട്ടുകാരും വിവിധ സർക്കാർ വകുപ്പുകളും ചേർന്നാണ് ചിറപ്പു നടത്തുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊട്ടാരക്കര ഗ്രൂപ്പിൽപ്പെട്ട ക്ഷേത്രമാണിത്. 13 അംഗ ക്ഷേത്രോപദേശക സമിതിയാണ് ഉത്സവവും മറ്റു പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തുന്നത്. കുളക്കട നമ്പി മഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിലാണ് തന്ത്രി. പട്ടാഴി ഹരിശ്രീ മഠത്തിൽ അനീഷ് വാസുദേവര്, കലയപുരം ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരാണ് മേൽശാന്തിമാർ.സി.പ്രദീപ്കുമാർ(പ്രസി), എസ്.രജനീഷ്(വൈ.പ്രസി), സുബി അജിത്ത് (സെക്ര) എന്നിവരുടെ നേതൃത്വത്തിൽ 13 അംഗ ഉപദേശ സമിതിയാണ് ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഉത്സവം
മകര മാസത്തിലെ തിരുവോണ നാളിൽ കൊടിയേറി രോഹിണി നാളിൽ ആറാട്ടോടു കൂടി സമാപിക്കുന്ന 10 ദിവസത്തെ ഉത്സവമാണ് ഇവിടെ നടന്നു വരുന്നത്. ഇക്കുറി 2025 ജനുവരി 29നാണ് ഉത്സവം കൊടിയേറുന്നത്. ഫെബ്രുവരി 7നാണ് ആറാട്ട്. ഏപ്രിൽ 14 മുതൽ ദശാവതാരച്ചാർത്തും സെപ്റ്റംബർ 14ന് അഷ്ടമിരോഹിണി ഉത്സവവും നടക്കും.
വഴിപാടുകൾ
വിഷ്ണുപൂജ, വിഷ്ണുസഹസ്രനാമാർച്ചന, ഭാഗ്യസൂക്താർച്ചന, സന്താനഗോപാലാർച്ചന, ഐക്യമത്യസൂക്താർച്ചന, തൃക്കൈവെണ്ണ, അവൽക്കിഴി സമർപ്പണം, പാൽപായസം, അരവണ, ഉണ്ണിയപ്പം എന്നിവയാണ് പ്രധാന വഴിപാടുകൾ. ഏകാദശി വ്രതം ഇവിടെ ആചരിച്ചു വരുന്നുണ്ട്. ഏകാദശി, അമാവാസി ദിവസങ്ങളിലും വ്യാഴാഴ്ച ദിവസങ്ങളിലും വെള്ള നിവേദ്യവും പിതൃപൂജയും ഇവിടെ ധാരാളമായി നടന്നു വരുന്നു.