‘തീർഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണം’
പന്തളം ∙ തീർഥാടകർക്കായി പാർക്കിങ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് പന്തളം പാലസ് വെൽഫെയർ സൊസൈറ്റി വാർഷിക പൊതുയോഗം സംസ്ഥാന സർക്കാരിനോടും ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന പന്തളത്ത് സ്പോട്ട് ബുക്കിങ് സൗകര്യമൊരുക്കുക, പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രങ്ങളെ

പന്തളം ∙ തീർഥാടകർക്കായി പാർക്കിങ് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് പന്തളം പാലസ് വെൽഫെയർ സൊസൈറ്റി വാർഷിക പൊതുയോഗം സംസ്ഥാന സർക്കാരിനോടും ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന പന്തളത്ത് സ്പോട്ട് ബുക്കിങ് സൗകര്യമൊരുക്കുക, പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രങ്ങളെ കോർത്തിണക്കി പിൽഗ്രിം സർകീട്ടും അവിടേക്ക് കെഎസ്ആർടിസി ബസ് സർവീസും നടത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
രക്ഷാധികാരി എം.രവിവർമ രാജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.കിഷോർ കുമാർ, ട്രഷറർ ആർ.കെ.ജയകുമാര വർമ, വൈസ് പ്രസിഡന്റ് എൻ.ആർ.കേരളവർമ, സെക്രട്ടറിമാരായ ദീപാ വർമ, പ്രസാദ് വർമ എന്നിവർ പ്രസംഗിച്ചു.