കുട്ടികൾ കൂട്ടം തെറ്റില്ല; സുരക്ഷയ്ക്ക് ടാഗ് റെഡി
ശബരിമല∙കൂട്ടം തെറ്റിയ കുട്ടികൾ സന്നിധാനത്തും പമ്പയിലും ഇനിയും കരഞ്ഞു നടക്കേണ്ട. ഉറ്റവരെ വേഗം കണ്ടെത്താൻ കഴിയുന്ന ടാഗ് കെട്ടിയാണ് പമ്പയിൽ നിന്നു കുട്ടികളെ സന്നിധാനത്തേക്ക് യാത്രയാക്കുന്നത്. വനിതാ പൊലീസിനാണ് ഇതിന്റെ ചുമതല. 10 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളുടെയും കയ്യിൽ ടാഗ് കെട്ടുന്നുണ്ട്. അതിൽ

ശബരിമല∙കൂട്ടം തെറ്റിയ കുട്ടികൾ സന്നിധാനത്തും പമ്പയിലും ഇനിയും കരഞ്ഞു നടക്കേണ്ട. ഉറ്റവരെ വേഗം കണ്ടെത്താൻ കഴിയുന്ന ടാഗ് കെട്ടിയാണ് പമ്പയിൽ നിന്നു കുട്ടികളെ സന്നിധാനത്തേക്ക് യാത്രയാക്കുന്നത്. വനിതാ പൊലീസിനാണ് ഇതിന്റെ ചുമതല. 10 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളുടെയും കയ്യിൽ ടാഗ് കെട്ടുന്നുണ്ട്. അതിൽ കുട്ടിയുടെ പേര്, ഒപ്പമുള്ള മുതിർന്ന അംഗത്തിന്റെ മൊബൈൽ നമ്പർ എന്നിവയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സന്നിധാനത്തെ തിരക്കിനിടയിൽ കുട്ടികൾ കൂട്ടം തെറ്റുക പതിവാണ്. ടാഗ് ഉള്ളതിനാൽ അതിലെ ഫോൺ നമ്പർ നോക്കി ഒപ്പമുള്ളവരെ വേഗം കണ്ടെത്താൻ സാധിക്കുന്നു. കുട്ടികൾ കൂട്ടം തെറ്റി നടക്കുന്നത് ശ്രദ്ധയിൽപെടുന്ന തീർഥാടകർക്കും അവരെ സഹായിക്കാൻ ഇതിലൂടെ കഴിയുന്നു.