അയ്യപ്പ സന്നിധിയിൽ സംഗീത സാന്നിധ്യമായി കൊച്ചു മാളികപ്പുറം
പമ്പ ∙ വ്രതശുദ്ധിയുടെ നിറവിൽ തുടർച്ചയായ 14 തവണ അയ്യപ്പ സന്നിധിയിൽ കീർത്തനങ്ങൾ ആലപിച്ച് കൊച്ചു മാളികപ്പുറം. പെരുനാട് ബഥനി ആശ്രമം ഹൈസ്കൂളിലെ 6ാം ക്ലാസ് വിദ്യാർഥിനി ഇസബേൽ വി.പ്രശാന്താണ് പമ്പ ഗണപതി കോവിലിനു മുന്നിൽ ഗാനങ്ങൾ ആലപിക്കുന്നത്. സീതത്തോട് പുളിക്കൽ പരേതനായ പ്രശാന്തിന്റെയും പെരുനാട്

പമ്പ ∙ വ്രതശുദ്ധിയുടെ നിറവിൽ തുടർച്ചയായ 14 തവണ അയ്യപ്പ സന്നിധിയിൽ കീർത്തനങ്ങൾ ആലപിച്ച് കൊച്ചു മാളികപ്പുറം. പെരുനാട് ബഥനി ആശ്രമം ഹൈസ്കൂളിലെ 6ാം ക്ലാസ് വിദ്യാർഥിനി ഇസബേൽ വി.പ്രശാന്താണ് പമ്പ ഗണപതി കോവിലിനു മുന്നിൽ ഗാനങ്ങൾ ആലപിക്കുന്നത്. സീതത്തോട് പുളിക്കൽ പരേതനായ പ്രശാന്തിന്റെയും പെരുനാട് വെളുത്താലക്കുഴിയിൽ ആശ പ്രശാന്തിന്റെയും മൂന്നാമത്തെ മകളാണ് ഇസബേൽ. പ്രശാന്തിന്റെ മരണത്തോടെ ഇസബേൽ കളിയും ചിരിയുമെല്ലാം അവസാനിപ്പിച്ചിരുന്നു.
അയ്യപ്പനോടുള്ള ഭക്തി ഉടലെടുത്തതോടെ ശബരിമല ദർശനത്തിനു പോകണമെന്നായി. ആദ്യം 2 തവണ സന്നിധാനത്താണ് ഗാനങ്ങൾ ആലപിച്ചത്. പിന്നീടാണ് പമ്പ ആഞ്ജനേയ ഓഡിറ്റോറിയിത്തിൽ പാടി തുടങ്ങിയത്. മൂന്നര വയസ്സ് മുതൽ പാടുന്നുണ്ട്. പന്തളം ബാല, രാജേഷ് സുകുമാരൻ എന്നിവരാണ് ഗുരുക്കന്മാർ. ചിത്ര രചനയിലും കമ്പമുണ്ട്. കളിക്കുടുക്ക നടത്തിയ കളറിങ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.